സാക്ഷരത പ്രേരക്മാരുടെ ഓണറേറിയം വര്‍ധിപ്പിക്കും
കണ്ണൂര്‍: സാക്ഷരത പ്രേരക്മാരുടെ ഓണറേറിയം വര്‍ധിപ്പിക്കാന്‍ നടപടികള്‍ പൂര്‍ത്തിയായി വരുന്നതായി സംസ്ഥാന സാക്ഷരത മിഷന് അതോറിറ്റി ഡയറക്ടര്‍ ഡോ. പി.എസ് ശ്രീകല അറിയിച്ചു. കണ്ണൂരില്‍ പ്രേരക്മാരുടെ തിരിച്ചറിയല്‍ കാര്‍ഡ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്‍. ഇതുസംബന്ധിച്ച് വൈകാതെ സര്‍ക്കാര്‍ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതുതായി പരിസ്ഥിതി സാക്ഷരത, ഭിന്നലിംഗക്കാര്‍ക്കുള്ള തുടര്‍ സാക്ഷരത, തീരദേശ സാക്ഷരത, ഇതരസംസ്ഥാന തൊഴിലാളികള്‍ക്കുവേണ്ടിയുള്ള സാക്ഷരത എന്നിങ്ങനെയുള്ള പുതിയ നാല് പ്രവര്‍ത്തനങ്ങള്‍ കൂടി സാക്ഷരത മിഷന് ഏറ്റെടുക്കാന്‍ പോകുകയാണെന്നും ഡയറക്ടര്‍ അറിയിച്ചു. ജയിംസ് മാത്യു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് അധ്യക്ഷനായി. കെ.പി ജയബാലന്‍, അജിത് മാട്ടൂല്‍, ഡോ. ജെ വിജയമ്മ, പയ്യന്നൂര്‍ കുഞ്ഞിരാമന്, ഇ.കെ പത്മനാഭന്, സി.എം ബാലകൃഷ്ണന്, എം മുഹമ്മദ് ബഷീര്‍, വി.കെ രാജന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."