എന്‍ വേണുഗോപാല്‍ ജി.സി.ഡി.എ ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞു
കൊച്ചി : ജി.സി.ഡി.എ ചെയര്‍മാന്‍ എന്‍ വേണുഗോപാല്‍ സ്ഥാനമൊഴിഞ്ഞു. രാജിക്കത്ത് എല്‍.എസ്.ജി.ഡി സെക്രട്ടറി മുഹമ്മദ് ഹനീഷിനു കൈമാറി. ഒട്ടേറെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ഇക്കാലയളവില്‍ തുടക്കം കുറിക്കാനായതായി അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കേവലം നഗരവികസനമെന്നതിനപ്പുറം ജൈവകാര്‍ഷിക മേഖലയില്‍ ഉള്‍പ്പടെ ജി.സി.ഡി.എയുടെ പുത്തന്‍ വികസന സങ്കല്‍പ്പം പ്രശംസ പിടിച്ചുപറ്റി. നേട്ടങ്ങളുടെ പട്ടികകള്‍ നിരത്തിയാണ് ജി.സി.ഡി.എയില്‍ നിന്ന് പടിയിറങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ നാലു വര്‍ഷക്കാലം നഗരത്തില്‍ വരുത്തിയ വികസനങ്ങള്‍ക്ക് ജി.സി.ഡി.എയുടെ പങ്ക് വളരെ വലുതാണെന്ന് വേണുഗോപാല്‍ പറഞ്ഞു.കൊറിയന്‍ സാങ്കേതികതയിലുള്ള പാലങ്ങളില്‍ തുടങ്ങി ഡോ.എ.പി.ജെ അബ്ദുള്‍ കലാം മാര്‍ഗ്, നക്ഷത്രവനം, ലേസര്‍ ഷോ ഇതിലെല്ലാം പുതിയ കാഴ്ചപ്പാട് അവതരിപ്പിക്കാന്‍ സാധിച്ചു. കലൂര്‍ മാര്‍ക്കറ്റ് നവീകരണം, പനമ്പിള്ളി നഗര്‍ സൗന്ദര്യവല്‍ക്കരണം, മഴവെള്ളസംഭരണി, പബ്ലിക് ലൈബ്രറി കൗണ്ടര്‍ തുടങ്ങി ഒട്ടനവധി പദ്ധതികളാണ് ജി.സി.ഡി.എയുടെ നേതൃത്വത്തില്‍ വിജയകരമായി പ്രാവര്‍ത്തികമാക്കിയതായും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."