തൃക്കാക്കര നഗരസഭയുടെ തുറക്കാത്ത വായനശാല പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ സത്രം
കാക്കനാട്: തൃക്കാക്കര നഗരസഭ പബ്ലിക്ക് ലൈബ്രറി തുറക്കാത്തതില്‍ പ്രതിഷേധിച്ച് ലൈബ്രറി കവാടത്തില്‍ കണ്ണ്‌കെട്ടി പ്രതീകാത്മക വായന സമരം. ലൈബ്രറി കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി ഒന്നര വര്‍ഷം മുമ്പ് ഉദ്ഘാടനം കഴിഞ്ഞിട്ടും പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുത്തിട്ടില്ലെന്ന് മാത്രമല്ല, അടുത്തകാലത്തായി നഗരസഭ ഉദ്യോഗസ്ഥരുടെ താമസ്ഥലം കൂടിയായതോടെയാണ് യൂത്ത് ലീഗിന്റെ പ്രതിഷേധം ഉയര്‍ന്നത്.
അടിസ്ഥാന സൗകര്യമൊരുക്കാതെ ഒന്നര വര്‍ഷം മുന്‍പ് ഉദ്ഘാടനം നടത്തിയ ഉദ്യാന വായനശാല അന്ന് മുതല്‍ അടഞ്ഞുതന്നെ കിടക്കുകയാണ്. പുസ്തകങ്ങളും ഫര്‍ണിച്ചറുകളും എത്തിക്കാതെ കഴിഞ്ഞ യുഡിഎഫ് ഭരണസമിതി ധൃതിപിടിച്ചു ഉദ്ഘാടനം നടത്തിയ ലൈബ്രറി കെട്ടിടം ഇപ്പോഴും നോക്കുകുത്തിയാതിനെ തുടര്‍ന്നാണ് യൂത്ത് ലീഗ് നേതൃത്വത്തില്‍ വിദ്യാര്‍ഥികളും പ്രവര്‍ത്തകരും ചേര്‍ന്ന് അധികൃതരുടെ കണ്ണ് തുറപ്പിക്കാന്‍ കണ്ണ് കെട്ടി സമരം സംഘടിപ്പിച്ചത്.
കാക്കനാട് പള്ളിക്കര റോഡില്‍ അനലറ്റിക്കല്‍ ലാബിന് സമീപം നാലുനിലകളിലായി 10,000 ചതരുശ്രയടി വിസ്തീര്‍ണത്തില്‍ കെട്ടിടം നിര്‍മിച്ചുവെന്നല്ലാതെ ലൈബ്രറിക്കാവശ്യമായ അടിസ്ഥാനഭൗതിക സൗകര്യങ്ങളൊന്നും ഇതുവരെ ലഭ്യമാക്കിയിട്ടില്ലെന്ന് സമരക്കാര്‍ പറഞ്ഞു. വര്‍ഷങ്ങള്‍ നീണ്ട പ്രതിസന്ധികള്‍ക്കൊടുവില്‍ പൂര്‍ത്തീകരിച്ച ലൈബ്രറിയാണ് ഉപയോഗമില്ലാതെ കിടക്കുന്നത്. പുസ്തകങ്ങളെടുത്ത് തൊട്ടടുത്തുള്ള നഗരസഭയുടെ ഉദ്യാനത്തിലിരുന്ന് വായിക്കാവുന്ന രീതിയിലാണ് നിര്‍മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്.
ഒന്നരക്കോടി രൂപ ചെലവിലാണ് നഗരസഭ ഉദ്യാന വായനശാല കെട്ടിടം നിര്‍മിച്ചത്. താഴത്തെ നിലയില്‍ കന്റീനും ഏറ്റവും മുകളില്‍ സമ്മേളനഹാളുമാണ്. സ്‌കൂള്‍ വിദ്യാര്‍ഥികളും മറ്റും നിരന്തരം പരാതി പറഞ്ഞിട്ടും പുതിയ ഭരണസമിതിയും ലൈബ്രറിയുടെ പ്രവര്‍ത്തനം ആരംഭിക്കുവാന്‍ അലംഭാവം കാണിക്കുകയാണെന്നാണ് ആക്ഷേപം.
അതേസമയം സഹകരണ ആശുപത്രിയുടെ അടുത്തുള്ള നിലവിലെ ലൈബ്രറി കെട്ടിടത്തില്‍ ഇരിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. ആശുപത്രിയിലെ സന്ദര്‍ശകര്‍ ഉള്‍പ്പെടെ അനേകം ആളുകള്‍ ദിനവും പത്രം വായിക്കുവാന്‍ എത്തുന്നു. നിരവധി പേര്‍ വായിക്കാന്‍ എത്തിയരുന്ന ലൈബ്രറി വളപ്പില്‍ ആശുപത്രിയിലേക്ക് വരുന്ന വാഹനങ്ങള്‍ മൂലം പൊടിശല്യം രൂക്ഷമായതിനെ തുടര്‍ന്ന് വായനശാല ഉപേക്ഷിച്ച അവസ്ഥയിലാണ്. കെട്ടിടത്തിന് ചോര്‍ച്ചയുള്ളതിനാല്‍ മഴ പെയ്താല്‍ അകത്ത് വെള്ളം കയറുന്ന നിലയിലും.
ഈ സാഹചര്യത്തിലാണ് നഗരസഭ ലക്ഷങ്ങള്‍ മുടക്കി ആധുനിക ലൈബ്രറി കെട്ടിടം നിര്‍മിച്ചത്. തൃക്കാക്കരയില്‍ പല ക്ലബ്ബുകളുടെ കീഴിലും വായനശാലകള്‍ ഉണ്ടെങ്കിലും ആധുനിക സൗകര്യങ്ങളോടെ പണി തീര്‍ത്ത നഗരസഭയുടെ പബ്ലിക്ക് ലൈബ്രറി പ്രവര്‍ത്തിപ്പിക്കാന്‍ നപടിയെടുക്കാത്ത മുനിസിപ്പല്‍ അധികൃതര്‍ അടുത്തയിടെ ലൈബ്രറി കെട്ടിടത്തില്‍ പൊതുമരാമത്ത് ഉദ്യോഗസ്ഥരെ തമാസിപ്പിച്ചിരിക്കുകയാണെന്ന് കണ്ണുകെട്ടി വായന സമരത്തിന് നേതൃത്വം നല്‍കിയ യൂത്ത് ലീഗ് മുനിസിപ്പല്‍ പ്രസിഡന്റ് പി.എം.മാഹിന്‍കുട്ടി പറഞ്ഞു.
ജനറല്‍ സെക്രട്ടറി കെ.എന്‍.നിയാസ്, മണ്ഡലം ട്രഷറര്‍ അന്‍സാര്‍ ഓലിമുകള്‍, കെ.എം.അബൂബക്കര്‍, സിയാദ് ചിറ്റേത്തുകര, കെ.എച്ച്.സനൂപ്, മുഹമ്മദ് സാബു എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരം സംഘടിപ്പിച്ചത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."