ജീവനക്കാരില്ല; ജില്ലയില്‍ കെ.എസ്.ആര്.ടി സി സര്‍വീസ് വെട്ടിക്കുറയ്ക്കും
കോട്ടയം: നഷ്ടത്തില്‍ നിന്ന് നഷ്ടത്തിലേക്ക് കൂപ്പു കുത്തിക്കൊണ്ടിരിക്കുന്ന കെ.എസ്.ആര്.ടിസിക്ക് പുതുവത്സരത്തില്‍ വന്‍ തിരിച്ചടി. നൂറിലധികം ബസുകളുടെ സര്‍വ്വീസ് അടുത്താഴ്ച്ച മുതല്‍ റദ്ദാക്കാനാണ് തീരുമാനം. ആവശ്യത്തിന് ഡ്രൈവര്‍മാരും കണ്ടക്ടര്മാരുമില്ലാത്തതാണ് ഇതിന് കാരണം. 140 ഡ്രൈവര്‍മാരുടെയും 110 കണ്ടക്ടര്‍മാരുടെയും കുറവാണ് വിവിധ ഡിപ്പോകളിലുള്ളത്. ശബരിമല സ്പെഷല്‍ സര്‍വീസിലേക്ക് മകരവിളക്ക് സീസണില്‍ 60 ബസുകള്‍ ഓടിക്കേണ്ടിവരുന്ന സാഹചര്യത്തില്‍ പ്രതിസന്ധി രൂക്ഷമാകും.
വരുംമാസങ്ങളില്‍ നിരവധിപേര്‍ വിരമിക്കുന്ന സാഹചര്യത്തില്‍ ജീവനക്കാരുടെ ക്ഷാമം സര്‍വീസിനെ കൂടുതല്‍ ബാധിച്ചേക്കും.
അതിനിടെ നോട്ട്പ്രതിസന്ധിയെത്തുടര്ന്ന് വരുമാനം കുറഞ്ഞ ബസുകള്‍ സര്‍വീസ് നിറുത്താനും ആലോചനയുണ്ട്. പതിനായിരം രൂപയില്‍ താഴെ കളക്ഷനുള്ളവ ഫെബ്രുവരി മുതല്‍ ഓടിക്കേണ്ടെന്നാണ് വകുപ്പുതല നിര്‍ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."