പണ്ഡിറ്റ് കറുപ്പന്‍ പുരസ്‌കാരം ഡോ. ബി മധുസൂദന കുറുപ്പിന്
കൊച്ചി: പ്രശസ്ത കവിയും അധ്യാപകനും സാമൂഹിക പരിഷ്‌കര്‍ത്താവുമായ പണ്ഡിറ്റ് കറുപ്പന്റെ 132 ാമത് ജന്മദിനാഘോഷത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ നാലാമത് 'കവി തിലകന്‍ പണ്ഡിറ്റ് കറുപ്പന്‍ പുരസ്‌കാരം' ഡോ. ബി. മധുസൂദനകുറുപ്പിന് നല്‍കി.
എറണാകുളം കലൂര്‍ പാവക്കുളം മഹാദേവക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വി.എച്ച്.പി ദേശീയ ഉപാധ്യക്ഷന്‍ കെ.വി മദനന്‍ അവാര്‍ഡ് വിതരണം ചെയ്തു. പണ്ഡിറ്റ് കറുപ്പന്‍ നൂറ്റാണ്ടിന്റെ കവിയും, സാമൂഹിക പരിഷ്‌കര്‍ത്താവുമാണെന്ന് ഉദ്ഘാടനം നിര്‍വഹിച്ച് ജസ്റ്റിസ് കെ.കെ ദിനേശന്‍ അഭിപ്രായപ്പെട്ടു.തന്റെ മുഖ്യപ്രഭാഷണത്തില്‍ പ്രശസ്ത ചലച്ചിത്ര തിരകഥാകൃത്ത് ജോണ്‍പോള്‍, പണ്ഡിറ്റ് കറുപ്പന്‍ ദേശീയ വികാരത്തിന്റെ പ്രതീകമാണെന്നും അദ്ദേഹം നടന്നുപോയ വഴികളിലൂടെ നാം സഞ്ചരിക്കണമെന്നും മുഖ്യപ്രഭാഷണത്തില്‍ ചലച്ചിത്ര തിരകഥാകൃത്ത് ജോണ്‍പോള്‍ അനുസ്മരിച്ചു.
കേരള നവോത്ഥാന ചരിത്രത്തില്‍ പണ്ഡിറ്റ് കറുപ്പന്റെ പങ്ക് എന്ന വിഷയത്തില്‍ നടത്തിയ സംസ്ഥാനതല ഉപന്യാസ മത്സര വിജയികളായ സ്‌കൂള്‍ തലത്തില്‍ അനുപമ നായര്‍, കാവ്യശ്രീ എസ്, കോളജ് തലത്തില്‍ അക്ഷയാ ടി.എസ് ജിസ്മാ ബേബി, സൂര്യ കെ.ബി എന്നിവര്‍ക്ക് പുരസ്‌കാരം നല്‍കി. ചടങ്ങില്‍ എം.കെ ചന്ദ്രബോസ്, ജസ്റ്റിസ് എം രാമചന്ദ്രന്‍, എസ്.ജെ.ആര്‍ കുമാര്‍, ഡോ. എം.കെ സജീവന്‍, ഡോ. ഗോപിനാഥ് പനങ്ങാട്, കെ.കെ. വാമലോചന്‍, ക്യാപ്റ്റന്‍ പി.കെ രമണന്‍, വി. സുന്ദരം, കെ ബാഹുലേയന്‍, പി.സി രാജന്‍ ബാബു, സി.ജി രാജഗോപാല്‍ എന്നിവര്‍ പങ്കെടുത്ത് സംസാരിച്ചു. രാവിലെ ചേരാനെല്ലൂരിലെ പണ്ഡിറ്റ് കറുപ്പന്‍ സ്മൃതി മണ്ഡപത്തില്‍ വി.എച്ച്.പി കേരളയുടെയും കറുപ്പന്‍ വിചാരിവേദിയുടെയും നേതൃത്വത്തില്‍ പുഷ്പാര്‍ച്ച നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."