HOME
DETAILS

കൊല്ലം സ്വദേശിയുടെ മൃതദേഹം ഒന്നര വര്‍ഷത്തിന് ശേഷം നാട്ടിലെത്തിച്ചു

  
backup
January 01 2017 | 05:01 AM

%e0%b4%95%e0%b5%8a%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%82-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%a6%e0%b5%87%e0%b4%b6%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ae%e0%b5%83%e0%b4%a4%e0%b4%a6%e0%b5%87


റിയാദ്: ബന്ധുക്കള്‍ ഏറ്റുവാങ്ങാന്‍ വിസമ്മതിച്ച മലയാളിയുടെ മൃതദേഹം 17 മാസത്തിനു ശേഷം നാട്ടിലെത്തിച്ചു. കൊല്ലം അഞ്ചല്‍ സ്വദേശി അച്ചന്‍കുഞ്ഞു യോഹന്നാന്‍ തോമസിന്റെ മൃതദേഹമാണ് റിയാദില്‍ നിന്നു നിയമ നടപടിക്കൊടുവില്‍ നാട്ടിലെത്തിച്ചത്.
അല്‍ ഖര്‍ജില്‍ ഹൗസ് ഡ്രൈവറായിരുന്ന യോഹന്നാന്‍ തോമസിനെ (50) 2015 ജൂലൈ 28 ന് തൂങ്ങി മരിച്ച നിലയില്‍ കണ്ടെണ്ടത്തുകയായിരുന്നു. ആടുവളര്‍ത്തല്‍ കേന്ദ്രത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
ആത്മഹത്യയാണെന്നാണ് പൊലിസ് റിപ്പോര്‍ട്ട്. അല്‍ഖര്‍ജിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ഒരു വര്‍ഷത്തിലധികമായതിനെ തുടര്‍ന്ന് ഗവര്‍ണറേറ്റിന്റെ ഉത്തരവ് പ്രകാരം ഇവിടെ അടക്കം ചെയ്യാനുള്ള നടപടികള്‍ കൈകൊള്ളുന്നതിനിടെയാണ് ഒടുവില്‍ അനിശ്ചിതത്വം നീങ്ങി നാട്ടിലേക്കയക്കാന്‍ സാഹചര്യമൊരുങ്ങിയത്.
തൊഴിലുടമയില്‍ നിന്നു ജോലി ഉപേക്ഷിച്ച് ഒളിച്ചോടിയതിനാല്‍ ഇയാള്‍ ഹുറൂബിന്റെ ഗണത്തിലായിരുന്നു. മരണ വിവരം വീട്ടുകാരെ അറിയിച്ചെങ്കിലും മൃതദേഹം ഏറ്റുവാങ്ങാന്‍ സന്നദ്ധമായില്ല. ഇതോടെ തൊഴിലുടമയും കയ്യൊഴിയുകയായിരുന്നു. ഗവര്‍ണറേറ്റ് ഉത്തരവ് കൂടി വന്നതോടെ ആശുപത്രി അധികൃതര്‍ ഇന്ത്യന്‍ എംബസിയുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും സഹായം തേടി. നോര്‍ക്ക ജനറല്‍ കണ്‍സള്‍ട്ടന്റ് ഷിഹാബ് കൊട്ടുകാട് യോഹന്നാന്‍ തോമസിന്റെ ബന്ധുക്കളുമായി നടത്തിയ ചര്‍ച്ചക്കൊടുവില്‍ മൃതദേഹം ഏറ്റുവാങ്ങാന്‍ കുടുംബം സന്നദ്ധത അറിയിക്കുകയായിരുന്നു. മൃതദേഹം നാട്ടിലേക്ക് അയക്കാന്‍ നിയമനടപടി പൂര്‍ത്തിയായെങ്കിലും തോമസിന്റെ മകന്റെ പരീക്ഷ കഴിഞ്ഞ് മൃതദേഹം നാട്ടിലെത്തിച്ചാല്‍ മതിയെന്ന നിലപാട് വീട്ടുകാര്‍ സ്വീകരിച്ചത്.
വീണ്ടണ്ടും കുറച്ചു ദിവസങ്ങള്‍ കൂടി വൈകാന്‍ കാരണമായി. ഇതിനിടെ പാസ്‌പോര്‍ടില്‍ രേഖപ്പെടുത്തിയ വിസ കാലാവധി കഴിയുകയും ചെയ്തതോടെ മൃതദേഹം കയറ്റി അയക്കുന്നത് വീണ്ടണ്ടും അനിശ്ചിതത്വത്തിലായി. ഇന്ത്യന്‍ എംബസി സഊദി പാസ്‌പോര്‍ട് വകുപ്പിന്റെ സഹായത്തോടെ നിയമനടപടി പൂര്‍ത്തിയാക്കിയതോടെയാണ് എയര്‍ ഇന്ത്യാ വിമാനത്തില്‍ മൃതദേഹം നാട്ടിലേക്ക് അയച്ചത്. തൊഴിലുടമ സഹകരിക്കാത്തതിനാല്‍ മൃതദേഹം അയക്കുന്നതിനുളള മുഴുവന്‍ ചെലവും ഇന്ത്യന്‍ എംബസിയാണ് വഹിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; ഡിങ് ലിറനെ സമനിലയില്‍ കുരുക്കി ഗുകേഷ്

Others
  •  13 days ago
No Image

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഡിസംബര്‍ 1 മുതല്‍ ഒപി ടിക്കറ്റിന് 10 രൂപ ഈടാക്കും  

Kerala
  •  13 days ago
No Image

'ദ ഹിന്ദു' പത്രത്തിലെ മലപ്പുറം പരാമര്‍ശം; മുഖ്യമന്ത്രിക്കെതിരേ കേസെടുക്കണമെന്ന ഹരജി തള്ളി

Kerala
  •  13 days ago
No Image

ഗര്‍ഭിണിയായ പ്ലസ് ടു വിദ്യാര്‍ഥിനിയുടെ മരണം; സഹപാഠി അറസ്റ്റില്‍

Kerala
  •  13 days ago
No Image

ശ്രീനിവാസന്‍ വധക്കേസ്; പ്രതികള്‍ക്ക് ജാമ്യം നല്‍കിയതില്‍ ഹൈക്കോടതിയെ വിമര്‍ശിച്ച് സുപ്രീംകോടതി

Kerala
  •  13 days ago
No Image

കോല്‍ക്കളി വീഡിയോ വൈറലായി; പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ പല്ല് അടിച്ചുകൊഴിച്ച് സീനിയേഴ്‌സ്, കേസ്

Kerala
  •  13 days ago
No Image

സര്‍ക്കാര്‍ രൂപീകരണത്തിന് വിളിച്ച യോഗം അവസാനനിമിഷം റദ്ദാക്കി മഹായുതി സഖ്യം, നാട്ടിലേക്ക് പോയി ഷിന്‍ഡെ

National
  •  13 days ago
No Image

അസമീസ് വ്‌ളോഗറുടെ കൊലപാതകം; മലയാളിയായ പ്രതി ആരവ് പിടിയില്‍, ബംഗളുരുവില്‍ എത്തിക്കും

National
  •  13 days ago
No Image

പാലക്കാട് പൂട്ടിയിട്ട വീട്ടില്‍ മോഷണം; കവര്‍ന്നത് 63 പവന്‍ സ്വര്‍ണവും ഒരു ലക്ഷം രൂപയും

Kerala
  •  13 days ago
No Image

വിഭാഗീയത രൂക്ഷം; കരുനാഗപ്പള്ളിസി.പി.എമ്മില്‍ വിമതരുടെ പരസ്യപ്രതിഷേധം

Kerala
  •  13 days ago