ടി.പി കേസ് പ്രതികള്‍ക്ക് ജയിലുകളില്‍ വി.ഐ.പി പരിഗണന: സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണം- ആര്‍.എം.പി.ഐ
കോഴിക്കോട്: ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട പ്രതികള്‍ക്ക് ജയിലുകളില്‍ വി.ഐ.പി പരിഗണനയും സ്മാര്‍ട്ട് ഫോണുകളും ലഭിക്കുന്നതു സംബന്ധിച്ച് സ്വതന്ത്ര ഏജന്‍സിയെ കൊണ്ട് അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരേ നിയമ നടപടിയെടുക്കണമെന്ന് ആര്‍.എം.പി.ഐ സംസ്ഥാന സെക്രട്ടറി എന്‍. വേണുവും ചെയര്‍മാന്‍ ടി.എല്‍ സന്തോഷും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
ടി.പി കേസിലെ പ്രതികള്‍ക്ക് ജയിലെത്തിയ നാള്‍ മുതല്‍ വി.ഐ.പി പരിഗണനയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മൊബൈല്‍ ഫോണും ഫേസ്ബുക്കും ഉപയോഗിച്ചത് നേരത്തെ വിവാദമായിരുന്നു. ഒടുവിലത്തെ അനുഭവമാണ് വിയ്യൂര്‍ ജയിലില്‍ നിന്നുണ്ടായത്. സ്വതന്ത്ര ഏജന്‍സി അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരേ കര്‍ശനടപടി എടുക്കണമെന്നും അല്ലാത്തപക്ഷം ജയിലധികൃതര്‍ക്കെതിരേ നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്നും ഇരുവരും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."