ഉറക്കം നടിച്ച് ജില്ലാഭരണകൂടം; ജി സുധാകരന്‍ വിളിച്ചിട്ടും കലക്ടര്‍ ഫോണെടുത്തില്ല
ആലപ്പുഴ: മത്സ്യത്തൊഴിലാളിയെ കടലില്‍ കാണാതായി മണിക്കൂറുകള്‍ പിന്നിട്ടിട്ടും ജില്ലാഭരണകൂടം തിരിഞ്ഞു നോക്കിയില്ലെന്ന് പരാതി. നിയുക്തമന്ത്രി ജി സുധാകരന്‍ ജില്ലാ കലക്ടറെ വിളിച്ചിട്ടും ഫോണെത്തില്ലെന്നും ആക്ഷേപം. പുന്നപ്ര വടക്ക് പഞ്ചായത്തിലെ ജോസഫിനെയാണ് കടലില്‍ പൊങ്ങുവള്ളം മറിഞ്ഞ് കാണാതായത്. സംഭവം അറിഞ്ഞിട്ടും കടലില്‍ കാണാതായ ജോസഫിനെ കണ്ടെത്താന്‍ ഒരു നടപടിയും ജില്ലാഭരണകൂടത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ല.
സംഭവമറിഞ്ഞ് ജി സുധാകരന്റെ രാവിലെ 11.30 ഓടെ ജില്ലാ കലക്ടറുമായി ബന്ധപ്പെട്ടു. കലക്ടറെ വിളിച്ചെങ്കിലും ഫോണ്‍ എടുക്കാന്‍ തയ്യാറായില്ല.
പിന്നീട് ജി സുധാകരന്‍ നേരിട്ട് കോസ്റ്റ്ഗാര്‍ഡ് ഐ.ജിയുമായി ബന്ധപ്പെടുകയായിരുന്നു. ഉടന്‍ തന്നെ കൊച്ചിയില്‍ നിന്നും ഹെലികോപ്റ്ററും ബോട്ടും എത്തി കാണാതായ മത്സ്യത്തൊഴിലാളിക്കായി തെരച്ചില്‍ നടത്തുകയായിരുന്നു. ആലപ്പുഴ തീരത്ത് വാടക്കലിന് സമീപത്താണ് പൊങ്ങുവള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായത്. ജി സുധാകരന്‍, ജില്ലാ പൊലിസ് മേധാവി, പഞ്ചായത്ത് പ്രസിഡന്റ് സുവര്‍ണ്ണ പ്രതാപന്‍, മത്സ്യതൊഴിലാളി നേതാക്കന്മാരായ പി ചിത്തരജ്ഞന്‍, പി.കെ ആഞ്ചലോസ്, മോഹന്‍കുമാര്‍ എന്നിവര്‍ സംഭവ സ്ഥലത്ത് എത്തി ചേര്‍ന്ന് രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃതം നല്‍കി.
സംഭവം നടന്ന് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും എ.ഡി.എം പോലും ഈ വിവരം അറിഞ്ഞിരുന്നില്ല. ഇത് ഗുരുതരമായ വീഴ്ചയാണെന്നും.
കടലില്‍ കാണാതായ ആളെ കണ്ടെത്താന്‍ തെരച്ചില്‍ നടത്തുന്നതില്‍ കാലതാമസം ഉണ്ടായത് ഗുരുതരമായ വീഴ്ചയാണെന്നും ഇത് ആവര്‍ത്തികാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ജി സുധാകരന്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."