പുതുവര്‍ഷത്തെ വരവേറ്റ് ഇരുപത് അടി നീളമുള്ള കേക്ക് മുറിച്ചു
കുന്നംകുളം: കൊഴിഞ്ഞു പോയ വര്‍ഷത്തിന് വിടചൊല്ലി പ്രത്യാശയുടെ പുതുവര്‍ഷത്തെ വരവേറ്റു കൊണ്ട് കുന്നംകുളത്ത് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ഇരുപത് അടി നീളമുള്ള കേക്ക് മുറിച്ച് പുതുവര്‍ഷം ആഘോഷിച്ചു. കഴിഞ്ഞ വര്‍ഷത്തെ ദു:ഖകരമായ അനുഭവങ്ങള്‍ വിസ്മൃതിയിലാക്കി പുതുവര്‍ഷത്തെ സന്തോഷത്തോടെ ഐശ്വര്യ പൂര്‍വ്വം വരവേല്‍ക്കാന്‍ നാടും നഗരവും ഒരുങ്ങുന്ന വേളയിലാണ് കുന്നംകുളത്തെ ചേമ്പര്‍ ഓഫ് കോമേഴ്‌സ്, ലയണ്‍സ് ക്ലബ്ബ്, റോട്ടറി ക്ലബ്ബ്, വയിസ് മെന്‍സ് ക്ലബ്, കോമേറ്റ്‌സ് സര്‍ക്കിള്‍, പ്രസ്സ് ക്ലബ്ബ്, ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ്റ് ആസോസിയേഷന്‍, ഷെയര്‍ ആന്‍ഡ് കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റി എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ ഭീമന്‍ കേക്ക് മുറിച്ച് പുതുവര്‍ഷത്തെ എതിരേറ്റത്.
വ്യവസായ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ സീത രവീന്ദ്രന്‍, ഡി.വൈ.എസ്.പി പി.വിശ്വംബരന്‍, സി.ഐ മാരായ രാജേഷ് കെ.മേനോന്‍ ,ബാബു കെ.തോമസ്, യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ ജോസഫ് ചാലിശ്ശേരി, സി.പി.എം എരിയ സെക്രട്ടറി ടി.കെ വാസു, ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് കെ. ജയശങ്കര്‍, ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് അനീഷ് ഇയ്യാല്‍, അഡ്വ.കെ.കെ അനീഷ് കുമാര്‍, ഫാ: രന്‍ജിത് അത്താണിക്കല്‍ സി.എം.ഐ, പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ യൂനിറ്റ് പ്രസിഡന്റ് കെ.എം ഗഫൂര്‍ നഗരസഭ കൗണ്‍സിലര്‍മാര്‍ ഓട്ടോ ടാക്‌സി ഡ്രൈവര്‍മാര്‍, ചുമട്ട് തൊഴിലാളികള്‍ തുടങ്ങി ഒട്ടനവധി പൊതുജനങ്ങളുടെ പങ്കാളിത്തം കൊണ്ട് ചടങ്ങ് ശ്രദ്ധേയമായ്.ലെബീബ് ഹസ്സന്‍ സ്വാഗതവും സി.എഫ് ബെന്നി നന്ദിയും പറഞ്ഞു കെ.പി സാക്‌സണ്‍, ഡെന്നി പുലിക്കോട്ടില്‍, അജിത്ത് ചീരന്‍, എം.ബിജു പാല്‍, സഖറിയ ചീരന്‍, സി.എം നാരായണന്‍, ഡെന്നി വി.കെ, തമ്പാന്‍ തോലത്ത് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ഇരുപത് അടിയോളം നീളമുള്ള ഭീമന്‍ കേക്ക് നിര്‍മിച്ച ടേസ്റ്റ് മന്ത്ര ഡയറക്ടര്‍ ദിലീപ് രാമകൃഷ്ണനെ മന്ത്രി പൊന്നാട അണീച്ച് അദരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."