പണിഷ്‌മെന്റ് ട്രാന്‍സ്ഫറിന്റെ മറവില്‍ പ്രൊമോഷന്‍ ട്രാന്‍സ്ഫര്‍ നല്‍കിയെന്ന്
പുതുക്കാട്: മുഖ്യമന്ത്രിയെ ആക്ഷേപിച്ചു ഫേസ്ബുക്കില്‍ പോസ്റ്റിട്ട പൊലിസുകാരനെ പണിഷ്‌മെന്റ് ട്രാന്‍സഫറിന്റെ മറവില്‍ പ്രൊമോഷന്‍ ട്രാന്‍സ്ഫര്‍ നല്‍കിയതായി ആരോപണം ഉയരുന്നു. ആമ്പല്ലൂര്‍ സ്വദേശിയും ചാലക്കുടി പൊലിസ് സബ് ഡിവിഷനില്‍ പെട്ട വരന്തരപ്പിള്ളി പൊലിസ് സ്റ്റേഷനിലെ സി.പി.ഒയും ആയ കെ.ഡി ഷാജുവിനെയാണ് പണിഷ്‌മെന്റ് ട്രാന്‍സ്ഫര്‍ എന്ന പേരില്‍ ഇതേ സബ് ഡിവിഷനിലെ തന്നെയുള്ള കൊടകര സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയത്. ഒരേ സബ് ഡിവിഷനില്‍ തന്നെയുള്ള സ്റ്റേഷനിലേക്കുള്ള ട്രാന്‍സ്ഫര്‍ പണിഷ്‌മെന്റ് ട്രാന്‍സ്ഫര്‍ അല്ലെന്നിരിക്കെയാണ് ആരുടെയോ കണ്ണില്‍ പൊടിയിടാനുള്ള ഈ സ്ഥലം മാറ്റം. ഏതു വിധത്തില്‍ നോക്കിയാലും ഷാജുവിന് ഈ സ്ഥലം മാറ്റം പ്രൊമോഷന് തുല്യമാണ്. കാരണം ഗ്രാമീണ മേഖലയിലെ സ്റ്റേഷനായ വരന്തരപ്പിള്ളിയെ അപേക്ഷിച്ചു നഗരത്തിന്റെ എല്ലാ സൗകര്യങ്ങളും ഉള്ളതാണ് കൊടകര സ്റ്റേഷന്‍ യാത്രയും വളരെ എളുപ്പമാണ് ആമ്പല്ലൂരിലെ സ്വകാര്യ ബ്ലേഡ് കമ്പനിയിലും ചിട്ടി കമ്പനിയിലും ഉടമസ്ഥതാവകാശം ഇയാള്‍ക്കുണ്ടെന്ന ആരോപണം നിലനില്‍ക്കെയാണ് ഈ 'പണിഷ്‌മെന്റ്' എന്നത് വിഷയത്തിന്റെ ഗൗരവം കൂട്ടുന്നുണ്ട്. കഴിഞ്ഞ നവംബര്‍ മാസത്തിലാണ് ഷാജു മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. പുതുക്കാട് സി.ഐ സംഭവം അന്വേഷിച്ചു ചാലക്കുടി ഡി.വൈ.എസ്.പിക്കു റിപ്പോര്‍ട് നല്‍കി. തുടര്‍ന്നായിരുന്നു റൂറല്‍ എസ്.പിയുടെ ശിക്ഷണ നടപടി. വേക്കന്‍സി ഉള്ള സ്‌റ്റേഷനിലേക്ക് സ്ഥലം മാറ്റാന്‍ പറ്റൂ എന്നതിനാലാണ് കൊടകരയിലേക്ക് സ്ഥലം മാറ്റിയതെന്ന് റൂറല്‍ എസ്.പി ആര്‍.നിശാന്തിനി സുപ്രഭാതത്തോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."