ജാമിഅഃ ജൂനിയര്‍ ഫെസ്റ്റ്: ഗ്രാന്റ് ഫൈനല്‍ നാളെ ആരംഭിക്കും
പട്ടിക്കാട്: ജാമിഅഃ ജൂനിയര്‍ ഫെസ്റ്റിന്റെ ഫൈനല്‍ മത്സരങ്ങള്‍ ജനുവരി മൂന്നിന് ചൊവ്വാഴ്ച ആരംഭിക്കും. കേരളം, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന അറുപതോളം സ്ഥാപനങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പ്രതിഭകളാണ് മത്സരത്തില്‍ പങ്കെടുക്കുക. സീനിയര്‍, ജൂനിയര്‍ സെക്കന്‍ഡറി, ജൂനിയര്‍ ഹയര്‍ സെക്കന്‍ഡറി, സബ് ജൂനിയര്‍ എന്നീ നാല് വിഭാഗങ്ങളിലായി 85 ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. ചൊവ്വാഴ്ച വൈകിട്ട് ആറിന് റജിസ്‌ട്രേഷന്‍ നടക്കും.
വൈകിട്ട് ഏഴിന് നടക്കുന്ന ഉദ്ഘാടന സമ്മേളനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. ജാമിഅഃ സെക്രട്ടറി ഹാജി കെ.മമ്മദ് ഫൈസി അധ്യക്ഷനാവും. മുന്‍ മന്ത്രി നാലകത്ത് സൂപ്പി, പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ, ടി.എച്ച് ദാരിമി, ഹംസ റഹ്മാനി കൊണ്ടിപറമ്പ്, സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, ഉസ്മാന്‍ ഫൈസി ഏറിയാട് പ്രസംഗിക്കും.
നാലിന് ബുധനാഴ്ച വൈകുന്നേരം 4.30ന് നടക്കുന്ന അവാര്‍ഡ് സെഷന്‍ സയ്യിദ് മുഈനലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ പെരിന്തല്‍മണ്ണ സബ് കലക്ടര്‍ ജാഫര്‍ മാലിക് ഉദ്ഘാടനം ചെയ്യും. ഡോ. പി.എ ഇബ്രാഹിം ഹാജി മുഖ്യാതിഥിയായിരിക്കും. സോണല്‍ മത്സരങ്ങളുടെ മികച്ച സംഘാടനത്തിനുള്ള ഉപഹാരം സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ വിതരണം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."