കാലാവസ്ഥാ വ്യതിയാനം: ഉഷ്ണരോഗങ്ങള്‍ പടരുന്നു
തിരുവനന്തപുരം: കാലാവസ്ഥാ വ്യതിയാനംമൂലം സംസ്ഥാനത്ത് ഉഷ്ണരോഗങ്ങള്‍ പടരുന്നു. പകല്‍ സമയത്തെ കടുത്ത ചൂടും രാത്രികാലത്തെ മഞ്ഞും മൂലം ശ്വാസകോശ രോഗങ്ങളും വൈറല്‍ പനിയും ചിക്കന്‍പോക്‌സുമാണ് പ്രധാനമായും പടര്‍ന്നുപിടിക്കുന്നത്. ആലപ്പുഴ, എറണാകുളം, കോട്ടയം, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ വൈറസ് രോഗമായ ചിക്കന്‍പോക്‌സ് വ്യാപകമാകുന്നതായി ആരോഗ്യവകുപ്പും റിപ്പോര്‍ട്ട് ചെയ്യുന്നു.
ശരീരത്തില്‍ അസാധാരണമായി ചെറിയ കുരുക്കള്‍ പൊങ്ങുകയും ശരീര താപനിലയില്‍ വ്യത്യാസം ഉണ്ടാവുകയും ചെയ്താല്‍ അടിയന്തരമായി പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പു മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ശ്വാസകോശ രോഗങ്ങളാണു മറ്റൊന്ന്. തുമ്മല്‍, ചുമ എന്നിങ്ങനെ ആരംഭിക്കുന്ന രോഗം ക്രമേണ മാരകമാവുന്നു. ഇതോടൊപ്പം കടുത്ത പനിയും ഉണ്ടാകുന്നു. കുട്ടികളെയാണ് ഇതു വ്യാപകമായി ബാധിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."