തൃശൂര്‍ ജില്ലയില്‍ ഭൂചലനം
ദേശമംഗലം: തൃശൂര്‍ ജില്ലയില്‍ വീണ്ടും ഭൂചലനം. ദേശമംഗലം, ആറങ്ങോട്ടുകര, വരവൂര്‍ പ്രദേശങ്ങളിലാണ് ഇന്നലെ നേരിയ ഭൂചലനം അനുഭവപ്പെട്ടത്. വൈകിട്ട് 3.30ഓടെ വലിയ മുഴക്കത്തോടെയായിരുന്നു ഭൂമികുലുക്കം അനുഭവപ്പെട്ടത്. വീടുകള്‍ക്കുള്ളില്‍ സൂക്ഷിച്ചിരുന്ന പാത്രങ്ങള്‍ ചിലയിടങ്ങളില്‍ മറിഞ്ഞ് വീണു. മറ്റ് നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
മൂന്ന് മാസത്തിനിടയില്‍ നാലാം തവണയാണ് ഈ പ്രദേശങ്ങളില്‍ ഭൂചലനം അനുഭവപ്പെടുന്നത്. ഒക്ടോബര്‍ അവസാന വാരം ഉണ്ടായ ഭൂചലനത്തില്‍ മേഖലയിലെ നിരവധി വീടുകള്‍ക്ക് നാശം സംഭവിച്ചിരുന്നു. 1990 മുതലുള്ള കാലഘട്ടങ്ങളില്‍ നൂറോളം തവണയാണ് ഈ പ്രദേശത്ത് ഭൂചലനം അനുഭവപ്പെട്ടത്. ഇതേ തുടര്‍ന്ന് വിവിധ ശാസ്ത്ര സംഘങ്ങള്‍ നിരവധി തവണ സ്ഥലത്തെത്തി പഠനങ്ങള്‍ നടത്തിയിരുന്നു.
ഭൂചലനത്തെക്കുറിച്ച് പഠനം നടത്താന്‍ ഭൂചലമാപിനി കേന്ദ്രവും നിര്‍മിച്ചിരുന്നു. പിന്നീട് യന്ത്രസംവിധാനങ്ങള്‍ മാറ്റി കേന്ദ്രം അടച്ചിട്ടു. ഈയടുത്ത് തുടര്‍ച്ചയായി ഭൂചലനങ്ങളുണ്ടായതോടെ പ്രദേശ വാസികള്‍ ആശങ്കയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."