ആനവണ്ടി ലാഭത്തിലാകാന്‍
കെ.എസ്്.ആര്‍.ടി.സി ബസ് സര്‍വീസ്, ആര് എന്തൊക്കെ പറഞ്ഞാലും, മലയാളിയുടെസഞ്ചാരത്തിന്റെ അത്താണിയാണ്. മഴയും വെയിലും രാവും പകലും ഭേദമില്ലാതെ അതു കേരളീയര്‍ക്കു പൊതുഗതാഗതസ്വാതന്ത്ര്യമൊരുക്കി അതു നമ്മോടൊപ്പമുണ്ട്. ഇനിയും അങ്ങനെയായിരിക്കും, ആയിരിക്കണം.
ഈ പൊതുഗതാഗതസംവിധാനത്തില്‍ പിഴവുകളും നഷ്ടങ്ങളും സംഭവിച്ചിട്ടുണ്ടെന്നതു വാസ്തവംതന്നെ. എങ്കിലും, ലക്ഷക്കണക്കിനു യാത്രക്കാര്‍ക്ക് താങ്ങാണ് ഈ സാധാരണക്കാരന്റെ വാഹനം. പലപ്പോഴും, ധനാഢ്യകുടുംബത്തിനും കെ.എസ്.ആര്‍.ടി.സിയെ ആശ്രയിക്കേണ്ടി വരാറുണ്ട്. എന്നതും വിസ്മരിച്ചുകൂടാ. പൊതുഖജനാവില്‍നിന്ന് അഴിമതിയിലൂടെ ചോര്‍ന്നുപോയ ഭീമമായ കോടികള്‍ തട്ടിച്ചുനോക്കിയാല്‍ കെ.എസ്.ആര്‍.ടി.സിയെ നിലനിര്‍ത്താന്‍ ചെലവഴിച്ച തുക വലിയൊരു നഷ്ടമല്ല.
ചെലവുകുറഞ്ഞ പൊതുഗതാഗത സംവിധാനമൊരുക്കുക എന്നത് വികസിത സമൂഹത്തിലെ ഭരണകര്‍ത്താക്കളില്‍ അര്‍പ്പിതമായ നിര്‍ബന്ധധര്‍മ്മമാണ്. ആ സ്ഥാപനത്തിലെ ജീവനക്കാരുടെ ശമ്പളവും ഒരു പുരുഷായുസ്സു മുഴുവന്‍ കെ.എസ്്.ആര്‍.ടി.സിയില്‍ സേവനംചെയ്തു വിരമിച്ചവരുടെ പെന്‍ഷനും മുടങ്ങാതെ നല്‍കിക്കൊണ്ടുതന്നെ ഭാവിയില്‍ നഷ്ടമില്ലാത്തതാക്കി അതിനെ മാറ്റിയെടുക്കാാന്‍ കഴിയണം. അതിനുള്ള ഉപാധികളാണ് ഭരണകൂടം കണ്ടെത്തേണ്ടത്. അതിന് ഉപയുക്തമാകുമെന്നു വിശ്വസിക്കുന്ന ചില നിര്‍ദേശങ്ങള്‍ ഇവിടെ അവതരിപ്പിക്കട്ടെ. ആദ്യം തിരിച്ചറിയേണ്ടത് കെ.എസ്.ആര്‍.ടി.സിക്കു വലിയ ബാധ്യതയായി വരുന്നത് ജീവനക്കാരുടെ ഭാരിച്ച ശമ്പളമാണെന്നതാണ്. ട്രിപ്പുകള്‍ എത്ര ഓടിയാലും ബസ്സുകള്‍ കട്ടപ്പുറത്താണെങ്കിലും വരുമാനം തീരെ കുറവാണെങ്കിലും ശമ്പളം കുറയ്ക്കാനോ ജീവനക്കാരെ ഒഴിവാക്കാനോ കഴിയില്ല. സ്ഥിരം ജീവനക്കാരായതിനാല്‍ അവരെ നിലനിര്‍ത്തിയേ പറ്റൂ. ജോലിയില്‍ സ്ഥിരതയില്ലാത്തതു ജീവനക്കാര്‍ക്കു പ്രശ്‌നമാകുകയും ചെയ്യും.
അതിനാല്‍, കെ.എസ്.ആര്‍.ടി.സിക്കു സ്വന്തമായി ജീവനക്കാരെ നിയമിക്കാതെ സര്‍ക്കാര്‍ വകുപ്പുകളില്‍നിന്നു യോഗ്യതയും താല്‍പര്യവുമുള്ളവരെ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതാണ് നല്ലത്. ഇതു വിചിത്രമെന്നു തോന്നാം. എന്നാല്‍, ഈ രീതി നടപ്പാക്കിയാല്‍ ആവശ്യമുള്ളപ്പോള്‍ വേണ്ടത്ര ജീവനക്കാരെ എടുക്കാനും ആവശ്യമില്ലാത്ത ഘട്ടത്തില്‍ മാതൃസ്ഥാപനത്തിലേയ്ക്കു തിരിച്ചയയ്ക്കാനും കഴിയും.രണ്ടുകാര്യങ്ങളിലാണു ശ്രദ്ധിക്കേണ്ടത്. ജോലിയില്‍ തികച്ചും ആത്മാര്‍ഥതയുള്ളവരെയായിരിക്കണം ഡെപ്യൂട്ടേഷനില്‍ നിയമിക്കേണ്ടത്. ഉദാസീനരാണെന്നു ബോധ്യമായാല്‍ തിരിച്ചയയ്ക്കണം. അഞ്ചോ പത്തോ വര്‍ഷത്തെ ബോണ്ട് വ്യവസ്ഥയിലായിരിക്കണം നിയമനം. നിശ്ചിത അടിസ്ഥാനശമ്പളം തീരുമാനിച്ച് ആകര്‍ഷകമായ ഇന്‍സെന്റീവ് ഏര്‍പ്പെടുത്തിയാല്‍ അവനവന്റെ വരുമാനം കൂട്ടാനും അതുവഴി കെ.എസ്.ആര്‍.ടി.സിക്കു ലാഭമുണ്ടാക്കാനും ജീവനക്കാര്‍ സന്നദ്ധരാകും. ആളെ സ്റ്റോപ്പില്‍കണ്ടാലും നിര്‍ത്താതെ പോകുന്ന ശീലം ഇല്ലാതാകും.
കോര്‍പറേഷനു വരുമാനമുണ്ടായാലും ഇല്ലെങ്കിലും ശമ്പളം മുടങ്ങില്ലെന്ന ഉപബോധമനസ്സിലെ ചിന്തയാണ് ജീവനക്കാരെ ഉദാസീനരാക്കുന്നത്. വരുമാനമുണ്ടാക്കിയാലേ തങ്ങള്‍ക്കും ഗുണമുള്ളുവെന്നു വരുന്നത് ചെറുപ്പക്കാരില്‍ കഠിനാധ്വാനശീലവും അധ്വാനത്തിന്റെ അടിസ്ഥാനത്തിലുള്ള സമ്പാദ്യശീലവും വളര്‍ത്താന്‍ സഹായിക്കും. സര്‍ക്കാര്‍ സര്‍വീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ആത്മാര്‍ഥമായി ജോലിചെയ്യുന്നവര്‍ക്കും സമയംകൊല്ലികള്‍ക്കും ഒരേനിലവാരത്തിലുള്ള പ്രതിഫലം എന്ന അവസ്ഥ മാറിയേ തീരൂ. ബോണ്ട് കാലാവധിക്കിടയില്‍ കോര്‍പറേഷനു നല്ല വരുമാനമുണ്ടാക്കി പരാതികളില്ലാതെ മികച്ച സേവനം കാഴ്ചവയ്ക്കുന്ന കണ്ടക്ടറെ മറ്റു വകുപ്പുകളില്‍ ഇന്‍സെന്റീവ് പ്രൊമോഷന്‍ നല്‍കി എക്‌സിക്യൂട്ടീവ് പോസ്റ്റില്‍ നിയമനംനല്‍കണം. മികച്ചനിലയില്‍ കാലാവധി പൂര്‍ത്തിയാക്കുന്ന ഡ്രൈവര്‍മാരെ സര്‍ക്കാര്‍ സര്‍വീസിലെ ഉയര്‍ന്നവേതനസാധ്യതയുള്ള മന്ത്രി, ഉദ്യോഗസ്ഥ കാറുകളില്‍ ജോലിനല്‍ാല്‍ സാമ്പത്തികബാധ്യതയും പെന്‍ഷന്‍ ബാധ്യതയും കുറയും.
മന്ത്രിമാരും നേതാക്കളും സ്വന്തം മണ്ഡലത്തിലേക്കു ദീര്‍ഘദൂര ഫാകി മാറ്റിനിയമിക്കാം. കോര്‍പ്പറേഷനു മാത്രമായുള്ള ജീവനക്കാര്‍ കുറഞ്ഞുവരുമെന്നതിനസ്റ്റ് അനുവദിച്ച് ആളില്ലാതെ ഓടിപ്പിക്കുന്ന വ്യവസ്ഥ പൂര്‍ണമായും മാറിയേ തീരൂ. തെക്കന്‍ ഗുരുവായൂരില്‍നിന്നും വടക്കനിലേക്കും തിരുവനന്തപുരത്തുനിന്നു മാളയിലേക്കും കൊട്ടാരക്കരയ്ക്കും തിരുവില്വാമലയിലേക്കും പഴനിയിലേക്കും പൊന്നാനിയിലേക്കും ഇടത്വായിലേക്കുമൊക്കെ ഒരിക്കല്‍ ബസ് സര്‍വീസ് അനുവദിച്ചുപോയി എന്നതിനാല്‍ അതു മാറ്റാതെ തുടരണമെന്നതു ശരിയല്ല. ലാഭമില്ലാത്ത ഒരു റൂട്ടും ആരുടെ താല്‍പ്പര്യവും പരിഗണിച്ചു നിലനിര്‍ത്തരുത്.
കാട്ടിലെ തടി തേവരുടെ ആനയെക്കൊണ്ടു വലിപ്പിക്കുന്ന ലാഘവത്തോടെ ബ്രേക് ഡൗണായി വഴിയില്‍ കിടന്ന്, പിന്നീട് ആളെത്തി അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി രണ്ടുംമൂന്നും മണിക്കൂര്‍ വൈകി ആര്‍ക്കുംവേണ്ടാത്ത സമയത്തു ട്രിപ്പ് പൂര്‍ത്തിയാക്കാന്‍ വ്രതമെടുത്ത പോലെ ഓടുന്ന ബസ്സുകളെകൊണ്ട് ആര്‍ക്കു പ്രയോജനം. ആരുടെയെങ്കിലും സ്ഥാപിതതാല്‍പര്യം നിലനിര്‍ത്താന്‍ കോര്‍പറേഷന്‍ നഷ്ടം സഹിക്കേണ്ടതുണ്ടോ. ട്രിപ്പ്‌റൂട്ട് സിസ്റ്റം പാടേ മാറ്റിയേ തീരൂ. കേരളത്തെ തെക്കുവടക്കായും കിഴക്കുപടിഞ്ഞാറായും അഞ്ചുമുതല്‍ പരമാവധി 10 വരെ സോണുകളാക്കി തിരിച്ച് ഓരോ 15 മിനിറ്റിലും ഇന്റര്‍സോണ്‍ സൂപ്പര്‍ഫാസ്റ്റുകള്‍കൊണ്ടു സര്‍വീസ് പുനക്രമീകരിക്കണം. ബ്രേക് ഡൗണാകുന്ന വണ്ടി തോന്നുന്ന സമയത്ത് ഓടി നഷ്ടമാകുന്നതിനു പകരം 15 മിനിറ്റിനുശേഷമുള്ള അടുത്ത വണ്ടിയില്‍ യാത്രക്കാര്‍ക്കു ലക്ഷ്യസ്ഥാനത്തെത്താന്‍ കഴിയും.
കേരളത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റംവരെ ഒരേ വണ്ടിയിലേ യാത്രചെയ്യൂവെന്നതു നമ്മുടെ പൊതുഗതാഗതസംവിധാനത്തില്‍ കുറഞ്ഞനിരക്കില്‍ പ്രായോഗികമാക്കാന്‍ ബുദ്ധിമുട്ടാണ്. ഓരോ 15 മിനിറ്റിലും ഇന്റര്‍സോണ്‍ ബസ്സുണ്ടെങ്കില്‍ ഒരു ഗ്യാപ്പില്‍ മാറിക്കേറല്‍ അത്ര പ്രയാസകരമാകില്ല. ഉദാഹരണത്തിന്, തിരുവനന്തപുരത്തുനിന്നു കോഴിക്കോട്ടേക്കുള്ള യാത്രക്കാരന്‍ അടുത്തസോണിന്റെ ആസ്ഥാനമായ തൃശൂരോ ഏറണാകുളത്തോ വച്ചു ബസ് മാറിക്കയറേണ്ടിവരും. ഓരോ15 മിനുട്ടിലും ബസ്സുള്ളതിനാല്‍ കാര്യമായ അസൗകര്യമില്ല. ബുക്കിങ്ങില്ലാതെ എപ്പോള്‍ എവിടെവച്ചു വേണമെങ്കിലും ഇന്റര്‍സോണ്‍ ബസില്‍ യാത്രചെയ്യാം.
സോണല്‍ കേന്ദ്രങ്ങളില്‍ മുന്തിയ നിലവാരമുള്ള യൂസ് ആന്റ് പേ ശൗച്യാലയങ്ങളും വൃത്തിയും വെടിപ്പുമുള്ളതും ന്യായമായ ചാര്‍ജ് ഈടാക്കുന്ന ഭക്ഷണവിശ്രമ കേന്ദ്രങ്ങളുമുണ്ടാകണം.
തുടര്‍ച്ചയായി ഒരു ബസ്സില്‍ത്തന്നെ ദീര്‍ഘദൂര യാത്രചെയ്യണമെന്നുള്ളവര്‍ക്കും തീര്‍ഥാടനത്തിനോ കൂട്ടായി വിനോദയാത്രയ്‌ക്കോ പോകുന്നവര്‍ക്കും പ്രത്യേക ബുക്കിങ് സംവിധാനത്തില്‍ നെറ്റ് ബുക്കിങ് (റദ്ദാക്കല്‍ പിഴയുള്‍പ്പെടുത്തി), എക്‌സ്പ്രസ്സ്, സൂപ്പര്‍ എക്‌സ്പ്രസ്സ്, ലോ ഫ്‌ളോര്‍ (എ.സിനോണ്‍ എ.സി.) ബസ്സുകളും ദീര്‍ഘ ദൂരഅന്തര്‍ സംസ്ഥാനട്രിപ്പുകളും ഉയര്‍ന്ന നിരക്കില്‍ ഓടിക്കാവുന്നതാണ്. പക്ഷേ, ഒരു നിബന്ധനയുണ്ടാകണം. നിരക്കു കൂടിയ ഇതിന്റെ ബൂക്കിങ്ങില്‍ 75ശതമാനം സീറ്റുകളെങ്കിലും യാത്രാവസാന പോയിന്റിലേയ്ക്കുള്ളതാകണം.
ട്രിപ്പ് കണ്‍ഫേം ചെയ്തതായി രണ്ടു ദിവസം മുന്‍പുമാത്രമേ യാത്രക്കാരനെ അറിയിക്കാവൂ. ഉദ്ദേശിച്ചത്ര ദീര്‍ഘദൂര ബുക്കിങ് ആയില്ലെങ്കില്‍ ട്രിപ്പ് റദ്ദാക്കി യാത്രക്കാരന്‍ വരും ദിവസങ്ങളിലെ ബസ്സുകള്‍ക്ക് യാത്ര മാറ്റേണ്ടിവരും. അതല്ലെങ്കില്‍ ക്യാന്‍സലേഷന്‍ തുക കൂടാതെ അടച്ച തുക തിരികെ നല്‍കി ബുക്കിങ് റദ്ദാക്കാം. ഇന്റര്‍സോണ്‍ ബസ്സുകള്‍ അത്യാവശ്യത്തിനുള്ളതിനാല്‍ യാത്രയ്ക്കു മുടക്കമുണ്ടാകില്ല. ബുക്ക്‌ചെയ്ത75 ശതമാനം സീറ്റിനു പുറത്തുള്ള 25 ശതമാനം സീറ്റുകള്‍ സോണില്‍ കാത്തുനില്‍ക്കുന്നവരില്‍ ആവശ്യക്കാരായ യാത്രക്കാര്‍ക്കു ഉയര്‍ന്ന നിരക്കു നല്‍കിയാല്‍ അനുവദിക്കാം. ദീര്‍ഘ ദൂര പ്ലാന്‍ഡ് യാത്രയ്ക്കു ആളില്ലാ വണ്ടി ഓടിച്ചു ഖജനാവു കാലിയാക്കാന്‍ ഏതായാലും അനുവദിച്ചുകൂടാ. ഓരോ സോണില്‍ നിന്നും ലോക്കല്‍ഷട്ടില്‍ഓര്‍ഡിനറി ഫാസ്റ്റുകള്‍ ആവശ്യമുള്ള ആദായം ലഭിക്കുന്ന കേന്ദ്രങ്ങളിലേക്കു മാത്രം ഓപ്പറേറ്റ് ചെയ്യണം. അനാവശ്യ സബ് സ്റ്റേഷന്‍ ഓഫീസുകള്‍ അടച്ചുപൂട്ടി ഓഫീസ് സ്റ്റാഫിനെ സോണല്‍ ഓഫീസിലേക്കു മാറ്റാം. അതിലും കൂടുതലുണ്ടെങ്കില്‍ സര്‍ക്കാര്‍ ഓഫീസിലേക്കു ഡെപ്യൂട്ടേഷനില്‍ വിന്യസിക്കാം. 10ല്‍ കൂടുതല്‍ സോണല്‍ സ്റ്റേഷനുകള്‍ കേരളത്തിനു വേണ്ട.
ലോക്കല്‍ ഡിപ്പോകളൊക്കെ അടച്ചുപൂട്ടി ചെലവുചുരുക്കണം. യാത്രക്കാരുടെ സര്‍വീസ് ഔട്ട്‌ലെറ്റുകള്‍ മാത്രമാക്കി ലോക്കല്‍സ്‌റ്റേഷനുകള്‍ മാറ്റി ജീവനക്കാരെയും ഓഫീസ് സ്റ്റാഫിനെയും കുറയ്ക്കാം. ലോക്കല്‍ ട്രിപ്പുകള്‍ ഇന്‍സെന്റീവ് അടിസ്ഥാനത്തില്‍ രണ്ടു ജീവനക്കാര്‍ക്കു ഓരോ മാസവും ഏല്‍പ്പിച്ചു വണ്ടിയുടെ മെയിന്റനന്‍സും ഡീസലും മാത്രം ഡിപ്പോ ഏറ്റെടുത്തിട്ടു വരുമാനം ദിവസേന സ്വീകരിച്ചാല്‍ ജീവനക്കാരില്‍ കൂടുതല്‍ ഉത്തരവാദിത്വം വന്നെത്തും. ജീവനക്കാര്‍ ഇരിയ്ക്കുന്ന കൊമ്പു മുറിയ്ക്കുന്ന യൂണിയന്‍ പ്രവര്‍ത്തനാന്ധത മാറ്റി, ഇന്‍സെന്റീവ് അധിഷ്ടിത വരുമാനവര്‍ധിത പോംവഴികളുമായി സഹകരിച്ചു കേരളത്തിന്റെ പൊതുഗതാഗത സംവിധാനത്തിലെ ശ്ലാഘനീയമായ മാറ്റങ്ങളില്‍ പങ്കാളികളാകണം.
ഓരോ ആഴ്ചയിലും നഷ്ടത്തില്‍ ഓടുന്ന ലോക്കല്‍ദീര്‍ഘദൂര സര്‍വ്വീസുകളെ ബ്ലാക്‌ലിസ്റ്റില്‍പെടുത്തുകയും മൂന്നാഴ്ച അങ്ങനെ ഉള്‍പ്പെട്ടാല്‍ ആ ഷെഡ്യൂള്‍ മൂന്നുമാസത്തേയ്ക്കു താല്‍കാലികമായി റദ്ദാക്കുകയും വീണ്ടുംനഷ്ടത്തിലാണെങ്കില്‍ സ്ഥിരമായി റദ്ദാക്കുകയും വേണം. ഓരോ സര്‍വീസ് ഷെഡ്യൂളും തുടരുന്നതിന് മാസംതോറും ലാഭകരമാണോ എന്നുള്ള ക്ലിയറന്‍സു നല്‍കാന്‍ പറ്റിയ ഒരു വരുമാന വിചിന്തന കമ്മിറ്റിയുടെ ക്ലിയറന്‍സും എല്ലാമാസവും ഓരോ ബസ്സിനും കോര്‍പ്പറേഷനു തന്നെ നിഷ്‌കര്‍ഷിയ്കുകയും ചെയ്യാം.
ഘട്ടംഘട്ടമായി കോര്‍പറേഷനെ പൊതുസര്‍ക്കാര്‍ സര്‍വ്വീസ് സ്റ്റാഫില്‍നിന്നുള്ള സ്റ്റാഫിനെക്കൊണ്ടു 510 വര്‍ഷ ഇന്‍സെന്റീവ് അധിഷ്ടിതആകര്‍ഷണീയ വരുമാന സാധ്യതാസ്രോതസ്സായി മാറ്റി കോര്‍പ്പറേഷന്‍ സ്റ്റാഫിന്റെ എണ്ണം കുറയ്ക്കുന്തോറും കോര്‍പ്പറേഷന്റെ സാമ്പത്തിക ബാധ്യത കുറഞ്ഞു കിട്ടും. ഡിജിറ്റല്‍യുഗത്തില്‍ ജീവിക്കുന്ന നമുക്ക് എല്ലാ സോണുകളിലും സര്‍വീസ് സംവിധാന സ്റ്റോപ്പ്‌വെയിറ്റിംഗ് സബ് കേന്ദ്രങ്ങളിലും ഷെഡ്യൂള്‍ ഡിസ് പ്ലേ ബോര്‍ഡുകള്‍ വഴി 15 മിനിറ്റു മുന്‍പേ വരാന്‍ പോകുന്ന ബസ്സുകളുടെ കാര്യം യാത്രക്കാരെ അറിയിക്കല്‍ ചെലവേറിയതല്ല.
ഡിജിറ്റല്‍ പ്രീപെയ്ഡ്കാര്‍ഡുകള്‍ (തുകകൂടിയതും ദീര്‍ഘകാലപ്രാബല്യമുള്ളതും അക്കാരണത്താല്‍തന്നെ ഡിസ്‌കൗണ്ട് ഓഫര്‍ഉള്‍പ്പെടെ ഉള്ളതും) ഏര്‍പ്പെടുത്തി പണം സ്വരൂപിക്കലും ഈ കാര്‍ഡുകള്‍ കണ്ടക്ടറുടെ കൈവശമുള്ള സൈ്വപ്പിങ് മെഷീനുകളിലൂടെ വ്യക്തിഗത പിന്‍ നമ്പര്‍ നല്‍കി ടിക്കറ്റ് സംവിധാനം ഒരുക്കലുമൊക്കെ ചില്ലറക്ഷാമവും യാത്രക്കാരും കണ്ടക്റ്ററും തമ്മിലുള്ള അസ്വാരസ്യങ്ങളും ഒഴിവാക്കാന്‍ സഹായിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."