ജനസൗഹൃദ ആരോഗ്യമേഖല സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി ടി.പി രാമകൃഷ്ണന്‍
നാദാപുരം: ജനസൗഹൃദ ആരോഗ്യമേഖലയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ ചെലവില്‍ വേണമെന്ന ധാരണ തിരുത്തണമെന്നും എക്‌സൈസ്-തൊഴില്‍ മന്ത്രി ടി.പി രാമകൃഷ്ണന്‍.
കല്ലാച്ചിയില്‍ വടകര തണലും ഇലാജും ആരംഭിച്ച സൗജന്യ ഡയാലിസിസ് സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിതശൈലീ രോഗങ്ങള്‍ വര്‍ധിച്ചുവരുന്ന കാലഘട്ടത്തില്‍ കൃഷിയെ ജീവിതോപാധിയായി അംഗീകരിച്ചു വിഷരഹിത ഭക്ഷ്യവസ്തുക്കള്‍ ഉല്‍പ്പാദിപ്പിക്കാന്‍ തരിശുഭൂമികള്‍ ഉപയോഗപ്പെടുത്തണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഡയാലിസിസ് മെഷീന്‍ സ്വിച്ച് ഓണ്‍ കര്‍മം മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പിയും ആര്‍.ഒ പ്ലാന്റ് ഉദ്ഘാടനം പാറക്കല്‍ അബ്ദുല്ല എം.എല്‍.എയും നിര്‍വഹിച്ചു. ഇ.കെ വിജയന്‍ എം.എല്‍.എ അധ്യക്ഷനായി.
ബ്ലോക്ക് പ്രസിഡന്റുമാരായ സി.എച്ച് ബാലകൃഷ്ണന്‍, കെ. സജിത്ത്, പഞ്ചായത്ത് പ്രസിഡന്റുമാരായ എം.കെ സഫീറ, എം.കെ നാരായണി, എം. സുമതി, കെ. അച്യുതന്‍, ടി.കെ അരവിന്ദാക്ഷന്‍, കെ.ടി രാജന്‍, തൊടുവയില്‍ മഹ്മൂദ്, പി.പി സുരേഷ്‌കുമാര്‍, ഒ.സി ജയന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ അഹ്മദ് പുന്നക്കല്‍, വി.പി കുഞ്ഞികൃഷ്ണന്‍, സി.വി കുഞ്ഞികൃഷ്ണന്‍, സൂപ്പി നരിക്കാട്ടേരി, എം.പി സൂപ്പി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."