മേപ്പയ്യൂര്‍ ഹയര്‍ സെക്കന്‍ഡറി അന്താരാഷ്ട്ര നിലവാരത്തിലേക്ക്
മേപ്പയ്യൂര്‍: സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന 'പൊതു വിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങള്‍' എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി മേപ്പയ്യൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളും. മുന്‍ എം.എല്‍.എ കെ. കുഞ്ഞമ്മദ് മാസ്റ്ററുടെ വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച രണ്ടു കോടി രൂപയില്‍ ഉന്നത നിലവാരത്തിലുള്ള 15 ക്ലാസ് റൂമുകളുടെ നിര്‍മാണം പുരോഗമിക്കുകയാണ്.
കേരളത്തിലെ മികച്ച പൊതു വിദ്യാലയമായി ജി.വി.എച്ച്.എസ്.എസിനെ മാറ്റിത്തീര്‍ക്കാനാണ് ലക്ഷ്യം വയ്ക്കുന്നതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ റീനയും പി.ടി.എ പ്രസിഡന്റ് കെ. രാജീവനും പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഇതിന്റെ ഭാഗമായി നാളെ 10നു സ്കൂളില്‍ നടക്കുന്ന വികസന സെമിനാറിന്റെയും പേരാമ്പ്ര നിയോജക മണ്ഡലം വികസന മിഷന്റെയും ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് നിര്‍വഹിക്കും. തൊഴില്‍ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന് അധ്യക്ഷനാകും. വടകര എം.പി മുല്ലപ്പള്ളി രാമചന്ദ്രന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി ദാസന് പങ്കെടുക്കും.
പത്രസമ്മേളനത്തില്‍ കെ.ടി രാജന്, കെ.പി രാമചന്ദ്രന്, നാരായണന് മാസ്റ്റര്‍, പ്രജീഷ് മാസ്റ്റര്‍, ബാബു കാരയില്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."