തരിശ് ഭൂമിയില്‍ നൂറുമേനി കൊയ്ത് സ്വാശ്രയസംഘം
കോഴിക്കോട്: വര്‍ഷങ്ങളായി തരിശായി കിടന്നിരുന്ന പറമ്പില്‍ബസാര്‍ പെരാട്ടുമ്മല് താഴത്തെ ഒരേക്കറോളം വരുന്ന വയലില്‍ കൃഷിയിറക്കി സ്വാശ്രയസംഘം നൂറുമേനി കൊയ്തു. ആലിങ്ങല്‍ സ്വാശ്രയസംഘത്തിലെ 23പേര് ചേര്‍ന്നാണ് മുണ്ടകന്‍ നെല്ല് കൃഷിയറക്കിയത്. വിവിധ ജോലിക്കാരായ മുഴുവന്‍ പേരും നിലമൊരുക്കല്‍ മുതല്‍ കൊയ്ത്തു വരെയുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. നിലമൊരുക്കാനും വളം വാങ്ങുന്നതിനുമെല്ലാമായി എണ്ണായിരം രൂപയോളം ചെലവായതായി ഇവര്‍ പറഞ്ഞു.
കൊയ്തെടുത്ത നെല്ല് വീതിച്ചെടുക്കാനാണ് ഇവരുടെ തീരുമാനം. കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയുമൊക്കെ ഉള്‍പ്പെടുത്തി പരമ്പരാഗത രീതിയില്‍ പുത്തരിയാഘോഷം സംഘടിപ്പിക്കാനും പദ്ധതിയുണ്ട്. പി. പ്രകാശന് പ്രസിഡന്റും കെ.എം സത്യന് സെക്രട്ടറിയുമായുള്ള കമ്മിറ്റിയാണ് സംഘത്തെ നയിക്കുന്നത്.
ഈ വര്‍ഷം കൂടുതല്‍ സ്ഥലത്ത് കൃഷിയിറക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."