HOME
DETAILS

ഡീസല്‍ വാഹന നിരോധനം: ലോറി ഉടമകള്‍ സുപ്രിം കോടതിയിലേക്ക്

  
backup
May 24 2016 | 19:05 PM

%e0%b4%a1%e0%b5%80%e0%b4%b8%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%be%e0%b4%b9%e0%b4%a8-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%a8%e0%b4%82-%e0%b4%b2%e0%b5%8b%e0%b4%b1%e0%b4%bf

കോഴിക്കോട്: പത്തുവര്‍ഷത്തിലേറെ പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ കേരളത്തിലെ നഗരറോഡുകളില്‍ ഓടുന്നതിനെതിരായുള്ള ദേശീയ ഹരിത ടൈബ്യൂണല്‍ കൊച്ചി സര്‍ക്യൂട്ട് ബെഞ്ചിന്റെ ഉത്തരവിനെതിരേ അഖിലേന്ത്യാ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഗ്രസ് രംഗത്ത്. ഉത്തരവ് നടപ്പാക്കുന്നതോടെ ലോറി വ്യവസായ രംഗത്ത് വലിയ തിരിച്ചടിയുണ്ടാകുമെന്നു ചൂണ്ടിക്കാട്ടിയ സംഘടന ഇതിനെതിരേ സുപ്രിം കോടതിയെ സമീപിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഉത്തരവ് നടപ്പാകുന്നതോടെ കേരളത്തിലെ രണ്ടു ലക്ഷത്തോളം ലോറികള്‍ പിന്‍വലിക്കേണ്ടി വരുമെന്നാണ് ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. രണ്ടു ലക്ഷം ലോറികളില്‍ 75,000 എണ്ണം വലിയ ലോറികളാണ്.
തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ നഗരങ്ങളിലാണ് 10 വര്‍ഷത്തിലേറെ പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നത്. ഡീസല്‍ എന്‍ജിന്‍ ഉപയോഗിച്ചുള്ള വാഹനങ്ങള്‍ ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നു ചൂണ്ടിക്കാട്ടിയാണ് ഹരിത ട്രൈബ്യൂണല്‍ ഉത്തരവിട്ടത്. ഉത്തരവു ലംഘിച്ച് റോഡിലിറങ്ങുന്ന വാഹനങ്ങള്‍ക്കു കണ്ടെത്തുന്ന ഓരോ ലംഘനത്തിനും 5000 രൂപ വീതം പാരിസ്ഥിതിക നഷ്ടപരിഹാരം എന്ന നിലയില്‍ പിഴ നല്‍കണമെന്നും ട്രൈബ്യൂണല്‍ ഉത്തരവിലുണ്ട്.
ഉത്തരവ് സംസ്ഥാനത്തെ ലോറി വ്യവസായത്തെ പൂര്‍ണമായും ഇല്ലാതാക്കുമെന്നുമാത്രമല്ല ഉപഭോക്തൃ സംസ്ഥാനമായ കേരളത്തില്‍ വിലക്കയറ്റം രൂക്ഷമാക്കാന്‍ ഇടയാക്കുമെന്നും ലോറി ഉടമകളുടെ സംഘടനാ നേതാവ് കെ.കെ.ഹംസ പറഞ്ഞു.
ഹരിത ട്രൈബ്യൂണല്‍ ഉത്തരവിനെതിരേ ഗതാഗത കമ്മിഷണര്‍ ടോമിന്‍ ജെ. തച്ചങ്കരിയും ആരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്. 2000 സിസിക്ക് മുകളിലുള്ള പത്തുവര്‍ഷത്തിലേറെ പഴക്കമുളള ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കണമെന്ന കോടതി ഉത്തരവ് പെട്ടെന്ന് നടപ്പാക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്നും  ഇക്കാര്യവുമായി ബന്ധപ്പെട്ട് ഹരിത ട്രൈബ്യൂണലിന്റെ കൊച്ചി സര്‍ക്യൂട്ട് ബെഞ്ച് ഗതാഗത വകുപ്പിന്റെ വാദം കേട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

174 തൊഴിലുകൾക്ക് കൂടി പരീക്ഷ നിർബന്ധമാക്കി സഊദി

Saudi-arabia
  •  an hour ago
No Image

ചത്തിസ്‌ഗഢിൽ മാവോവാദികൾ സ്ഥാപിച്ച സ്ഫോടക വസ്‌തു പൊട്ടിത്തെറിച്ച് ബി.എസ്.എഫ് ജവാന് പരുക്ക്

National
  •  an hour ago
No Image

ബഹ്റൈൻ ദേശീയ ദിനം; 896 തടവുകാർക്ക് മാപ്പ് നൽകി ഹമദ് രാജാവ്

bahrain
  •  2 hours ago
No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  2 hours ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  2 hours ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  3 hours ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  3 hours ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  3 hours ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  4 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  4 hours ago