പയ്യന്നൂരിലെ ഗതാഗത നിയന്ത്രണം: ആത്മവിശ്വാസത്തോടെ നഗരസഭയും പൊലിസും
പയ്യന്നൂര്‍: നഗരത്തില്‍ ആരംഭിച്ച ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായുള്ള പുതിയ സംവിധാനങ്ങള്‍ വിജയം കാണുന്നു. വെള്ളാരങ്ങര ക്ഷേത്രം പെരുങ്കളിയാട്ടം, നഗരത്തിലെ ഓവുചാല്‍ നിര്‍മാണം എന്നിവ കണക്കിലെടുത്താണ് പയ്യന്നൂരില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ബൈപാസ് വഴിയുള്ള ബസ് സര്‍വിസ് പൂര്‍ണമായും നിര്‍ത്തിവച്ചിട്ടുണ്ട്. ബൈപാസിന് കുറുകെയുള്ള ഓവുചാല്‍ നിര്‍മാണം കൂടി പൂര്‍ത്തിയാക്കി ഈമാസം 15ഓടെ മാത്രമേ ഇതുവഴി ബസ് സര്‍വിസ് പുന:രാരംഭിക്കൂ. നിലവില്‍ പെരുമ്പ വഴി പഴയ സ്റ്റാന്‍ഡിലെ ബസുകള്‍ ഇതുവഴി തന്നെയാണ് തിരിച്ചു പോകുന്നത്. ഇതില്‍ മാതമംഗലം, പഴയങ്ങാടി ഭാഗത്തേക്കുള്ള ബസുകള്‍ മറ്റൊരു വഴിയിലൂടെയാണ് പോകുന്നത്.
പഴയ സ്റ്റാന്‍ഡില്‍ നിന്നും ഇറങ്ങുന്ന ഈ റൂട്ടിലെ ബസുകള്‍ മാവേലി സ്റ്റോര്‍ വഴി സി.ഐ.ടി.യു ഓഫിസിന് സമീപത്തു നിന്നും ലിങ്ക് റോഡ് വഴി വില്ലേജ് ഓഫിസ് റോഡില്‍ പ്രവേശിക്കും.
പിന്നീട് തെക്കെ ബസാറില്‍ നിന്ന് പുതിയ സ്റ്റാന്‍ഡിലെത്തിയ ശേഷം സര്‍വിസ് തുടരും. നഗരത്തില്‍ ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി ആദ്യമായാണ് ഈ റൂട്ടിലൂടെ ബസുകള്‍ സര്‍വിസ് നടത്തുന്നത്. വലിയ ഗതാഗത പ്രശ്നമില്ലാതെ ബസുകള്‍ക്ക് ഇതുവഴി സര്‍വിസ് നടത്താന്‍ കഴിഞ്ഞത് അധികൃതര്‍ക്ക് ആത്മവിശ്വാസം പകരും. പ്രധാന റോഡിലെ ഗതാഗത പ്രശ്നങ്ങള്‍ക്ക് ഭാവിയില്‍ ഇത് പ്രയോജനപ്പെടും.
അതേസമയം തെക്കെ ബസാറിലെ ചെറിയ തിരക്കും വില്ലേജ് ഓഫിസ് റോഡിന്റെ വീതികുറവും ബസ് സര്‍വിസിന് പ്രയാസം സൃഷ്ടിക്കുന്നുണ്ട്. നിര്‍ദിഷ്ട പുതിയ സ്റ്റാന്‍ഡില്‍ നിന്നു തെക്കെ ബസാര്‍ റോഡിനെ ബന്ധിപ്പിച്ച് പുതിയ റോഡ് നിലവിലുണ്ട്.
ഇത് വികസിപ്പിച്ച് വില്ലേജ് ഓഫിസ് റോഡും വിപുലപ്പെടുത്തിയാല്‍ ബസ് ഗതാഗതം സുഗമമാകും. ഭാവിയില്‍ നഗരത്തിലെ ഗതാഗത പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഇതുവഴി സാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."