വല്ലാര്‍പാടത്ത് കൂടുതല്‍ കപ്പലുകളെത്തി; 2016 തിളക്കമാര്‍ന്ന വര്‍ഷം
കൊച്ചി: വല്ലാര്‍പാടം രാജ്യാന്തര കണ്ടെയ്‌നര്‍ ടെര്‍മിനലിനു കണ്ടെയ്‌നര്‍ നീക്കത്തില്‍ കഴിഞ്ഞ വര്‍ഷം 22 ശതമാനം വളര്‍ച്ചാനേട്ടം. ജനുവരി-ഡിസംബര്‍ കാലത്ത് 4,79,000 ടി.ഇ.യു കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്തു.
കഴിഞ്ഞ വര്‍ഷത്തെ എട്ടു ശതമാനത്തില്‍ നിന്നാണ് വളര്‍ച്ചാനിരക്ക് കുതിച്ചുചാട്ടം നടത്തിയതെന്ന് സീനിയര്‍ വൈസ് പ്രസിഡന്റും മാനേജിങ് ഡയരക്ടറുമായ അനില്‍സിങ് പറഞ്ഞു. ഓഗസ്റ്റിലാണ് ഏറ്റവും കൂടുതല്‍ കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്തത്. 43,764 ടി.ഇ.യു. ചരക്കു കൈകാര്യക്ഷമത മണിക്കൂറില്‍ 30 ക്രെയിന്‍ നീക്കമായി വര്‍ധിച്ചു. കപ്പലുകളുടെ വരവിലും 22 ശതമാനം വര്‍ധനയുണ്ട്.
2015-ല്‍ 599 കപ്പലുകള്‍ എത്തിയപ്പോള്‍ ഈ വര്‍ഷമെത്തിയത് 730 കപ്പലുകളാണ്. പതിനാറു ചരക്കു കപ്പല്‍ സര്‍വിസുകളില്‍ ആറെണ്ണം ആഗോളകേന്ദ്രങ്ങളിലേക്കുള്ള മെയിന്‍ ലൈന്‍ സര്‍വിസുകളാണ്. മൂന്നു പ്രതിവാര മെയിന്‍ലൈന്‍ സര്‍വിസുകള്‍ വിദൂര കിഴക്കന്‍ രാജ്യങ്ങള്‍, ദക്ഷിണ കിഴക്കനേഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്കാണ്.
ആസ്‌ത്രേലിയയിലേക്ക് നേരിട്ട് സര്‍വിസും ലഭ്യമാണ്. യു.എസിലേക്ക് കണക്ഷനു പുറമെ യൂറോപ്പിലേക്ക് രണ്ട് നേരിട്ടുള്ള സര്‍വിസുകളുമുണ്ട്.
വല്ലാര്‍പാടം ടെര്‍മിനല്‍ ദക്ഷിണ്യേന്ത്യയിലെ ഏറ്റവും കൈകാര്യക്ഷമതയുള്ള ടെര്‍മിനലായി മാറിയിരിക്കുകയാണെന്നു സി.ഇ.ഒ ജിബു കുര്യന്‍ ഇട്ടി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."