ചലച്ചിത്ര വികസന കോര്‍പറേഷന്‍; സംവിധായക പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു
സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന്‍ നിര്‍മിക്കുന്ന പരസ്യ ചിത്രങ്ങള്‍, ഡോക്യുമെന്ററികള്‍, ഹ്രസ്വചിത്രങ്ങള്‍ എന്നിവ സംവിധാനം ചെയ്യുന്നതിനു സംവിധായകരുടെ പുതിയ പാനല്‍ തയാറാക്കുന്നു. നിലവിലുള്ള പാനല്‍ ലിസ്റ്റിലുള്ളവര്‍ വീണ്ടും അപേക്ഷിക്കണം.
ചലച്ചിത്ര ടി.വി രംഗത്ത് സംസ്ഥാന, ദേശീയ, അന്തര്‍ദേശീയ പുരസ്‌കാരമോ ഇന്ത്യന്‍ പനോരമയില്‍ പ്രദര്‍ശനമോ ലഭിച്ചിട്ടുള്ള സംവിധായകര്‍, ചലച്ചിത്ര, ഡോക്യുമെന്ററി, പരസ്യചിത്ര സംവിധാന രംഗത്ത് മതിയായ പ്രവൃത്തിപരിചയമുള്ളവര്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്, കല്‍ക്കത്തയിലെ സത്യജിത് റായ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്, അഡയാര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളില്‍നിന്നും ഡിഗ്രിയോ ഡിപ്ലോമയോ നേടിയിട്ടുള്ളവര്‍ അംഗീകൃത സര്‍വകലാശാല അംഗീകരിച്ചതോ അവരുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ളതോ ആയ സ്ഥാപനങ്ങളില്‍നിന്ന് ചലച്ചിത്ര കലയില്‍ ഡിഗ്രിയോ ഡിപ്ലോമയോ നേടിയിട്ടുള്ളവര്‍, അംഗീകൃത സര്‍വകലാശാലയില്‍നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദമോ ബിരുദാനന്തര ഡിപ്ലോമയോ നേടി ഓഡിയോ വീഡിയോ പരിപാടികള്‍ നിര്‍മിച്ച് വൈദഗ്ധ്യം തെളിയിച്ചിട്ടുള്ളവര്‍ എന്നിവര്‍ക്ക് പാനലില്‍ ഉള്‍പ്പെടുന്നതിന് അപേക്ഷിക്കാം.
ഇതിനു പുറമേ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ കുറഞ്ഞത് മൂന്ന് പരസ്യചിത്രങ്ങള്‍, ഡോക്യുമെന്ററികള്‍, ഹ്രസ്വചിത്രങ്ങള്‍, ഡോക്യുമെന്ററി വര്‍ക്കുകള്‍ ഏതെങ്കിലും ചെയ്ത് മികവ് തെളിയിച്ചിട്ടുള്ളവരായിരിക്കണം.
ഇവ സി.ഡിയില്‍ സമര്‍പ്പിക്കേണ്ടതുമാണ്. മതിയായ യോഗ്യതയുള്ളവര്‍ പൂര്‍ണമായ ബയോഡാറ്റ, ഈ രംഗത്തെ പരിചയവും പാടവവും തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ഡയറക്ടര്‍, കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറഷന്‍, ചലച്ചിത്ര കലാഭവന്‍, വഴുതക്കാട്, തിരുവനന്തപുരം 695 014 എന്ന വിലാസത്തിലോ [email protected] എന്ന ഇമെയില്‍ വിലാസത്തിലോ അപേക്ഷിക്കണം. അവസാന തിയതി: ജനുവരി 20.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."