ഉത്തരകൊറിയയുടെ മിസൈലിന് യു.എസില്‍ എത്താന്‍ കഴിയില്ലെന്ന് ട്രംപ്
വാഷിങ്ടണ്‍: ഉത്തരകൊറിയയുടെ ആണവ ഭീഷണിയെ തള്ളി നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഉത്തരകൊറിയ നിര്‍മിക്കുന്ന ആണവ മിസൈലിന് അമേരിക്ക വരെ എത്താന്‍ കഴിയില്ലെന്ന് ട്രംപ് പറഞ്ഞു. ട്വിറ്ററിലൂടെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.
അമേരിക്കയില്‍ എത്തുന്ന ആണവായുധ ശേഷിയുള്ള മിസൈല്‍ നിര്‍മാണം ഉത്തര കൊറിയ ആരംഭിച്ചിരിക്കുകയാണ്. എന്നാല്‍ അത് നടക്കാന്‍ പോകുന്നില്ല.' ട്രംപ് ട്വിറ്ററില്‍ കുറിച്ചു.
North Korea just stated that it is in the final stages of developing a nuclear weapon capable of reaching parts of the U.S. It won't happen!
— Donald J. Trump (@realDonaldTrump) January 2, 2017
ഉത്തരകൊറിയയെ സഹായിക്കുന്ന ചൈനയെയും ട്രംപ് പരിഹസിച്ചു.
'യുഎസില്‍ നിന്ന് വലിയ തോതില്‍ പണവും സമ്പത്തും ചൈന അവരുടെ നാട്ടിലേക്ക് ഒഴുക്കുന്നുണ്ട്. ഇത് ഒരു വശത്തേക്ക് മാത്രമേ ഉള്ളു. ഉത്തര കൊറിയ വിഷയത്തില്‍ ഒരു തരത്തിലും അവര്‍ സഹായിക്കുന്നുമില്ല. കൊള്ളാം' –എന്നായിരുന്നു ട്രംപിന്റെ പ്രതികരണം.
China has been taking out massive amounts of money & wealth from the U.S. in totally one-sided trade, but won't help with North Korea. Nice!
— Donald J. Trump (@realDonaldTrump) January 2, 2017
ദീര്‍ഘ ദൂര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണത്തിന്റെ അവസാനഘട്ടത്തിലാണെന്ന് ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ അവകാശപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ട്രംപിന്റെ മറുപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."