മകളെ ക്രൂരമായി കൊലപ്പെടുത്തിയ ദമ്പതികള്‍ക്ക് കുവൈത്ത് ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചു
റിയാദ്: നാലു വയസുകാരിയായ മകളെ ക്രൂരമായി കൊലപ്പെടുത്തിയ ദമ്പതികള്‍ക്ക് കുവൈത് ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചു. കഴിഞ്ഞ വര്‍ഷം മെയില്‍ കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തിയതിനെ തുടര്‍ന്നു പോലീസ് അറസ്റ്റ് ചെയ്ത ദമ്പതികളായ സാലിം ബുഹാന്‍ (26 ) ഇരുപത്തിമൂന്നു കാരിയായ ഭാര്യ അമിറാ ഹുസൈന് എന്നിവര്‍ക്കെതിരെ തിങ്കളാഴ്ച്ച കോടതി വധശിക്ഷ വിധിച്ചത്.
ഇസ്റഎന്ന തങ്ങളുടെ നാല് വയസുകാരിയായ മകളെ ഇലക്ട്രിക് വയറില്‍ തൂക്കിയിട്ട് ചൂടുവെള്ളം ഒഴിച്ച് കൊലപ്പെടുത്തുയുകയായിരുന്നു. മറ്റൊരു മകളായ മൂന്നു വയസ്സുകാരിയായ കുഞ്ഞിന്റെ മുന്നിലിട്ടാണ് പിതാവ് ക്രൂര കൃത്യം ചെയ്തതും മാതാവ് അതിനു അനുകൂലമായി തടയാതെ നിന്നതും.
കുവൈത്തിലെ സാല്‍മിയ പ്രദേശത്തു നടന്ന ക്രൂരകൃത്യ വിവരമറിഞ്ഞ പൊലിസ് നടത്തിയ തിരച്ചിലില്‍ പോളിത്തീന്‍ കവറിലാക്കി ഫ്രീസറില്‍ സൂക്ഷിച്ച നിലയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ഫോറന്‍സിക് പരിശോധനയിലും പോസ്റ്റ് മോര്‍ട്ടം റിപ്പോട്ടിലും കുഞ്ഞിന്റെ ശരീരത്തില്‍ പൊള്ളലേറ്റതായും ഗുരുതര പരുക്കുകളേറ്റതായും കണ്ടെത്തിയിരുന്നു. ക്രൂരകൃത്യത്തേതുടര്ന്നു ഗുരുതര പരുക്കേറ്റ കുട്ടിക്ക് വേണ്ട മരുന്നുകള്‍ ഫാര്‍മസിയില്‍നിന്ന് എത്തിച്ചെങ്കിലും അപ്പോഴേക്കും മരിക്കുകയായുന്നുവെന്നു പിതാവ് കോടതിയില്‍ മൊഴി നല്കി. മയക്കുമരുന്നിന് അടിമയായിരുന്നു ഇയാളെന്നും കോടതി കണ്ടെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."