ഗള്‍ഫില്‍ ഇന്ത്യന്‍ കറന്‍സി ഇനിയുമെത്തിയില്ല
ദോഹ: രാജ്യത്ത് മണി എക്സ്ചേഞ്ചുകളില്‍ ഇനിയും ആവശ്യത്തിന് ഇന്ത്യന്‍ രൂപ നോട്ടുകള്‍ എത്തിയില്ല.
500, 1000 നോട്ടുകള്‍ കേന്ദ്ര സര്‍ക്കാര്‍ അസാധുവായതിനെത്തുടര്‍ന്ന് ആവശ്യക്കാര്‍ക്ക് നല്കാന് നോട്ടുകള്‍ ഇല്ലാതായ എക്സ്ചേഞ്ചുകളില്‍ ജനുവരി ഒന്നോടെ പുതിയ നോട്ടുകളെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നു ലഭ്യമാകുമെന്ന് വിവരിക്കാന്‍ അധികൃതര്‍ തയാറാകുന്നില്ലെന്ന് എക്സ്ചേഞ്ച് പ്രതിനിധികള്‍ പറഞ്ഞു.
എക്സ്ചേഞ്ചുകള്‍ക്ക് ഔദ്യോഗികമായി സര്‍ക്കാറില്‍ നിന്നു നോട്ടുകള്‍ ലഭിച്ചിട്ടില്ല. എന്നാല്‍ ഇന്ത്യയില്‍ നിന്ന് മടങ്ങിയെത്തിവരില്നിന്നു ലഭിച്ച കുറഞ്ഞ നോട്ടുകളാണ് ഇപ്പോള്‍ വിതരണം ചെയ്യുന്നതെന്ന് ചില എക്സ്ചേഞ്ചുകള്‍ അറിയിച്ചതായി ഗള്‍ഫ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ഔദ്യോഗിക ചാനലുകളില്‍നിന്ന് ഇതുവരെ പുതിയ നോട്ടുകള്‍ ലഭിച്ചിട്ടില്ലെന്ന് അല്‍സമാന്‍ എക്സ്ചേഞ്ച് കൗണ്ടര്‍ ജീവനക്കാരന് പറഞ്ഞു.
ഇന്ത്യയില്‍നിന്നു വന്നവര്‍ മാറാനായി കൊണ്ടുവന്ന പുതിയ നോട്ടുകള്‍ ആവശ്യക്കാര്‍ക്ക് നല്‍കുന്നുണ്ട്. നാട്ടില്‍ പോകുന്നവര്‍ എയര്‍പോര്‍ട്ടില്‍ ചെന്നിറങ്ങിയാലുള്ള ആവശ്യമാകുന്ന പണത്തിനായാണ് എക്സ്ചേഞ്ചുകളില്‍ എത്തുന്നത്.
ഇന്ത്യയില്‍ നേരിടുന്ന പ്രതിസന്ധി തീര്‍ന്നതിനു ശേഷമേ വിദേശത്തേക്ക് നോട്ടുകള്‍ എത്തൂ എന്നാണ് മനസ്സിലാവുന്നത്.
തങ്ങള്‍ക്ക് ഏതാനും 2000 രൂപയുടെ പുതിയ നോട്ടുകള്‍ ലഭിച്ചതായും മറ്റു കറന്‍സികളൊന്നും കൈവശമില്ലെന്നും അല്‍ദാര്‍ എക്സ്ചേഞ്ച് പ്രതിനിധി പറഞ്ഞു.
ചെറിയ നോട്ടുകളാണ് ആളുകള്‍ അധികവും ചോദിച്ചു വരുന്നത്. 2000 രൂപയുടെ കുറഞ്ഞ നോട്ടുകള്‍ ലഭ്യമാണെന്ന് ട്രസ്റ്റ് എക്സ്ചേഞ്ച് ജനറല്‍ മാനേജര്‍ കെ എന്‍ എസ് ദാസ് പറഞ്ഞു. എന്നാല്‍ പുതിയ ഇന്ത്യന്‍ കറന്‍സി ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് യുഎഇ എക്സ്ചേഞ്ച് പ്രതിനിധി വ്യക്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."