HOME
DETAILS

ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ നിലവില്‍ വന്നു

  
backup
January 03 2017 | 16:01 PM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%aa%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9f%e0%b5%8d%e2%80%8c%e0%b4%b8%e0%b5%8d

 

ദോഹ: ഇന്ത്യന്‍ എംബസിക്ക് കീഴില്‍ നാലാമത് അപെക്‌സ് സംഘടനയായി ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ (ഐ എസ് സി) നിലവില്‍ വന്നതായി ഇന്ത്യന്‍ അംബാസഡര്‍ പി കുമരന്‍ ഹോട്ടല്‍ റാഡിസണ്‍ ബ്ലൂവില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഇന്ത്യന്‍ സമൂഹത്തിനിടയില്‍ കായിക മേഖയില്‍ അവബോധം വര്‍ധിപ്പിക്കാനും അതുവഴി കായിക ഇനങ്ങളില്‍ പരിശീലനവും മത്സരങ്ങളും നടത്താനുമാണ് ഐ എസ് സി ലക്ഷ്യമിടുന്നത്. ഖത്തറിനെ ലോക കായിക കേന്ദ്രമാക്കുകയെന്ന ദേശീയ വീക്ഷണത്തെ പിന്തുണക്കാന്‍ കൂടിയാണ് ഇന്ത്യന്‍ എംബസിക്കു കീഴില്‍ പുതിയ സംഘടനയ്ക്ക് രൂപം നല്കിയതെന്നും അംബാസഡര്‍ പറഞ്ഞു.


ഖത്തര്‍ ദേശീയ കായിക ദിനമായ ഫെബ്രുവരി രണ്ടാം ചൊവ്വാഴ്ച ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ ഔദ്യോഗികമായി രംഗത്തിറങ്ങും.


ഫിഫ ലോകകപ്പ് 2022, മറ്റ് അന്താരാഷ്ട്ര നിലവാരത്തിലുള്ള മത്സരങ്ങള്‍ തുടങ്ങിയവയ്‌ക്കെല്ലാം ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ ഖത്തറിന് മികച്ച പിന്തുണയാണ് നല്‍കുക. ഖത്തറിലെ ഏറ്റവും വലിയ പ്രവാസി സമൂഹമെന്ന നിലയില്‍ ഇന്ത്യന്‍ സമൂഹം ഖത്തറിന്റെ കായിക കാഴ്ചപ്പാടുകളില്‍ വലിയ സംഭാവനകളാണ് അര്‍പ്പിക്കുന്നതെന്നും വാര്‍ത്താ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.


2006 ഏഷ്യന്‍ ഗെയിംസില്‍ ഉള്‍പ്പെടെ ഇന്ത്യന്‍ ജനസമൂഹം ഖത്തറിന്റെ കായിക കാഴ്ചപ്പാടിനും ദേശീയ വീക്ഷണത്തിനും വലിയ പിന്തുണ നല്കിയ ഇന്ത്യന്‍ സമൂഹം തുടര്‍ന്നും കായിക രംഗത്ത് നല്കുന്ന സഹകരണത്തിന്റെ പുതിയ അധ്യായമാണ് ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്ററിലൂടെ ആരംഭിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


നിലവില്‍ രൂപീകരിച്ച കമ്മിറ്റി ഒരുവര്‍ഷത്തിനകം തെരഞ്ഞെടുപ്പ് നടത്തി ഭാരവാഹികളെ കണ്ടെത്തും. പ്രവര്‍ത്തന സൗകര്യാര്‍ഥം നിലാംഗ്ഷു ഡേയെ ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്ററിന്റെ പ്രസിഡന്റായി തെരഞ്ഞെടുത്തിട്ടുണ്ട്.

ഒപറേഷന്‍സ് ആന്റ് പബ്ലിക്ക് റിലേഷന്‍സ് ചെയര്‍മാനായി ഹസ്സന്‍ ചൗഗ്ലേയേയും ഗവണ്‍മെന്റ് റിലേഷന്‍സ് ആന്റ് പ്രിമൈസസ് ഡവലപ്‌മെന്റ് ചെയര്‍മാനായി ഡോ. മോഹന്‍ തോമസിനേയും കോര്‍പറേറ്റ് ആന്റ് ബിസിനസ് ഡവലപ്‌മെന്റ് ചെയര്‍മാനായി എം എസ് ബുഖാരിയേയും പാട്രണ്‍ കൗണ്‍സില്‍ ചെയര്‍മാനായി അസീം അബ്ബാസിനേയും ജനറല്‍ സെക്രട്ടറിയായി ഹബീബുന്നബിയേയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യന്‍ എംബസി ചീഫ് ഓഫ് മിഷന്‍ ക്യാപ്റ്റന്‍ രവികുമാറാണ് കോര്‍ഡിനേറ്റിംഗ് ഓഫിസര്‍. ഇന്ത്യന്‍ അംബാസഡറാണ് മുഖ്യരക്ഷാധികാരി.
ഫുട്ബാള്‍, ക്രിക്കറ്റ്, ഹോക്കി, വോളിബാള്‍, ബാസ്‌ക്കറ്റ് ബാള്‍, ഹാന്റ്ബാള്‍, അത്‌ലറ്റിക്‌സ്, ഗോള്‍ഫ്, റാക്വറ്റ് ബാള്‍, അക്വാറ്റിക്‌സ്, വാട്ടര്‍ സ്‌പോര്‍ട്‌സ്, ഇന്‍ഡോര്‍ ഗെയിംസ്, ബാഡ്മിന്റണ്‍, യോഗ എന്നിവയാണ് ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്ററുമായി ബന്ധപ്പെട്ട് പരിശീലനവും മത്സരവും നടത്തുന്ന കായിക ഇനങ്ങള്‍.

വിവിധ കായിക ഇനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യന്‍ സമൂഹത്തില്‍ വ്യത്യസ്ത ഇനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരെ തലവന്മാരായി നിയോഗിച്ചിട്ടുണ്ട്, ഫുട്ബാള്‍ ശംസുദ്ദീന്‍ ഒളകര, ക്രിക്കറ്റ്, അസീം അബ്ബാസ്, വോളിബാള്‍, ഹാന്റ്ബാള്‍, ബാസ്‌ക്കറ്റ് ആഷിഖ് അഹമ്മദ്, ഹോട്ടി, മുഹമ്മദ് അബ്ദുല്‍ നാസര്, ഇന്‍ഡോര്‍ ആന്റ് ബാഡ്മിന്റണ്‍ സാമുവല്‍ ഡിസില്‍വ, അത്‌ലറ്റിക്‌സ് ആന്റ് സ്‌കൂള്‍ കോര്‍ഡിനേഷന്‍ ശിവാനി മിസ്‌റ, ഗോള്‍ഫ്, ടെന്നീസ് മനോജ് മേഘാനി, യോഗ നിശ അഗര്‍വാള്‍ എന്നിവര്‍ക്കാണ് ചുമതലകള്‍ നല്കിയിരിക്കുന്നത്. അക്വാറ്റിക്കിന് അനുയോജ്യരായവരെ തേടിക്കൊണ്ടിരിക്കുകയാണെന്നും വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്ററിന് ലോഗോ ഡിസൈന്‍ ചെയ്യാനും ഇംഗ്ലീഷില്‍ കാപ്ഷന്‍ തയ്യാറാക്കാനുമുള്ള മത്സരം സംഘടിപ്പിച്ചിട്ടുണ്ട്. ആര്‍ക്കും പങ്കെടുക്കാവുന്ന മത്സരത്തിന്റെ അവസാന തിയ്യതി ജനുവരി 17 ആണ്. തെരഞ്ഞെടുക്കപ്പെടുന്ന ലോഗോയ്ക്കും കാപ്ഷനും ആയിരം റിയാല്‍ സമ്മാനം നല്‍കും.


ഇന്ത്യന്‍ അംബാസഡര്‍ പി കുമരന് പുറമേ ഡോ. മോഹന്‍ തോമസ്, നിലാംഗ്ഷു ഡേ, ഹസ്സന്‍ ചൗഗ്ല, എം എസ് ബുഖാരി, അസീം അബ്ബാസ്, ഹബീബുന്നബി എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; സമനില പോളിയാതെ ഗുകേഷും- ഡിങ് ലിറനും; 9ാം പോരാട്ടവും ഒപ്പത്തിനൊപ്പം

Others
  •  8 days ago
No Image

ഹേമ കമ്മിറ്റിയിലെ സർക്കാർ വെട്ടിയ ഭാ​ഗങ്ങൾ നാളെ വിവരാവകാശ കമ്മീഷന് കൈമാറാൻ നിർദേശം

Kerala
  •  8 days ago
No Image

കറന്റ് അഫയേഴ്സ്-06-12-2024

latest
  •  8 days ago
No Image

പീഡന കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി ഒമ്പത് വർഷത്തിന് ശേഷം പിടിയിൽ

Kerala
  •  8 days ago
No Image

ഭർതൃഗൃഹത്തിൽ നവവധുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലിസ്

Kerala
  •  8 days ago
No Image

തൃശൂരിൽ 14കാരിയ്ക്കുനേരെ ലൈംഗികാതിക്രമം; സംഗീതോപകരണ അധ്യാപകന് 25 വര്‍ഷം തടവും 4.5 ലക്ഷം പിഴയും

Kerala
  •  8 days ago
No Image

ഉത്തർപ്രദേശിൽ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് എട്ട് പേർ മരിച്ചു, 40 പേർക്ക് പരിക്ക്

National
  •  8 days ago
No Image

വൈദ്യുതി നിരക്ക് വര്‍ധനവ്; പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  8 days ago
No Image

മൊബൈൽ നമ്പർ ആധാറുമായി ലിങ്ക് ചെയ്തിരുന്നോ? ഓർമയില്ലേ; അറിയാൻ വഴിയുണ്ട്

Kerala
  •  8 days ago
No Image

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു

Kerala
  •  8 days ago