HOME
DETAILS
MAL
മുഖ്യമന്ത്രിയുടെ പൊലിസ് നയത്തിനെതിരേ സി.പി.ഐ
backup
January 03 2017 | 18:01 PM
തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ പൊലിസ് നയത്തിനെതിരേ സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ വിമര്‍ശം. ഇന്നലെ ആരംഭിച്ച യോഗത്തിലാണ് സര്‍ക്കാരിനെതിരേ പ്രധാന ഘടകകക്ഷി രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയത്.
സി.പി.ഐ പ്രവര്‍ത്തകരോട് പൊലിസ് ക്രൂരമായി പെരുമാറുന്നു, അവരോട് നീതി കാണിക്കുന്നില്ല, സി.പി.എമ്മിന്റെ മാത്രം കാവലാളായി പൊലിസ് മാറുന്നു തുടങ്ങിയ കാര്യങ്ങളില്‍ ഘടകകക്ഷിയെ കൗണ്‍സില്‍ യോഗം കുറ്റപ്പെടുത്തി. ഫിദല്‍ കാസ്ട്രോ, തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിത, മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് എസ്. ശിവശങ്കരപ്പിള്ള തുടങ്ങിയവരുടെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."