മേളക്ക് 18 ലക്ഷം രൂപ സര്‍ക്കാര്‍ ഫണ്ട്
പട്ടാമ്പി: ജില്ലാ കലോത്സവങ്ങള്‍ക്ക് വാരിക്കോരി സര്‍ക്കാര്‍ ഫണ്ട്. വിദ്യാര്‍ഥികളുടെ കാര്യത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ ഒരുപടി മുന്നില്‍. ഇത് കേരള ചരിത്രത്തില്‍ ആദ്യം. ഇത്തവണ ഒരു പരസ്യങ്ങളുടെയും പിന്‍ബലമില്ലാതെയാണ് മേളകള്‍ നടക്കുന്നത്.
മുന്‍വര്‍ഷങ്ങളില്‍ സ്റ്റേജ്, മത്സരങ്ങള്‍ റൊക്കോഡ് ചെയ്യല്‍ പരസ്യ ബാനറുകള്‍ സ്ഥാപിക്കല്‍ ഇതിന് പുറമെ പിരിവ്,വിദ്യാര്‍ത്ഥികളില്‍ നിന്നുളള പിരിവ് എന്നിവയിലൂടെയാണ് ഇത്തരം മേളകള്‍ക്ക് പണം കണ്ടെത്തിയിരുന്നത്.എന്നാല്‍ ഇത്തവണ ഇതൊന്നും വേണ്ടന്ന നിര്‍ദേശമാണ് ഉണ്ടായിരുന്നത്.
ജില്ലാ കലാമേളക്ക് പാലക്കാട് ജില്ലക്ക് മാത്രം അനുവദിച്ചിട്ടുളളത് 18 ലക്ഷം രൂപയാണ്. മുന്‍ വര്‍ഷങ്ങളില്‍ സര്‍ക്കാരില്‍ നിന്ന് അത്തരം മേളകള്‍ നടത്താന്‍ ഒരു ലക്ഷം രൂപമുതല്‍ ഒന്നേക്കാല്‍ ലക്ഷം രൂപ വരെ മാത്രമായിരുന്നു. ഇതിന് പുറമെ എട്ട്, ഒന്‍പത്, പത്ത് തരത്തിലുളള വിദ്യാര്‍ഥികളില്‍നിന്ന് അത്‌ലറ്റിക്, ഫെസ്റ്റിവല്‍ എന്നിങ്ങനെ 20 രൂപ വച്ച് പിരിച്ചതില്‍ രണ്ടു രൂപ സ്‌കൂളിനും ബാക്കി മേളയ്ക്കുമാണ് നല്‍കുന്നത്. ഹയര്‍സെക്കന്‍ഡറിയില്‍നിന്ന് ഒരു വിദ്യാര്‍ഥിക്ക് 25 രൂപ വച്ച് പിരിക്കുന്നതില്‍ അഞ്ചു രൂപ സ്‌കൂളിനും 20 രൂപ മേളയ്ക്കുമായിട്ടാണ് വിദ്യാഭ്യാസ വകുപ്പ് മാറ്റിവയ്ക്കുന്നത്. ഈ തുകയും മേളയ്ക്കുവേണ്ടി വിനിയോഗിക്കുന്നു.
പരസ്യങ്ങളും പരസ്യ പിരിവും മേളകളെ സ്വാധീനിക്കുന്നതായുളള പരാതിക്ക് ഇതോടെ വിരാമമായി. എന്നാല്‍ ഓരോ ജില്ലക്കും ഇവരുടെ ചിലവിനനുസരിച്ചുളള തുകയാണ് അനുവദിക്കുന്നത്.
മേളക്കായി തിരുവനന്തപുരം ജില്ലക്കുമാത്രം 30 ലക്ഷം രൂപവരെ അനുവദിച്ചിട്ടുണ്ട്. എന്നാല്‍ സര്‍ക്കാര്‍ അനുവദിച്ച പണം ബാങ്കില്‍നിന്ന് പിന്‍വലിക്കുന്ന കാര്യത്തിലാണ് പ്രതിസന്ധി നേരിടുന്നത്. നോട്ട് പ്രതിസന്ധി വന്നതോടെ തുക പിന്‍വലിക്കുന്നതിന് തടസമായിട്ടുണ്ട്. വിവിധ കണ്‍വീനര്‍മാരുടെ അക്കൗണ്ടിലേക്ക് പണം മാറ്റിയാണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നത്.
ഇതിന് പുറമെ ഇന്നലെ വിധി കര്‍ത്താക്കള്‍ക്ക് പണം കൈയ്യില്‍ കൊടുക്കുന്നതിന് ബുദ്ധിമുട്ടായി. പണമില്ലാത്തതിനാല്‍ വിധി കര്‍ത്താക്കളുടെ അക്കൗണ്ടിലേക്ക് പണം മാറ്റി നല്‍കിയാണ് ഇവരെ ഒരു വിധം ഒഴിവാക്കിയത്. വരും ദിവസങ്ങളില്‍ പണത്തിന്റെ പ്രതിസന്ധി ഏറെ ഉണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."