ഘോഷയാത്ര കുന്നംകുളത്തെ ആഘോഷത്തിമിര്‍പ്പില്‍ ആറാടിച്ചു
കുന്നംകുളം: കലോത്സവത്തെ വരവേറ്റ് നടന്ന വര്‍ണശബളമായ ഘോഷയാത്ര, കുന്നംകുളത്തെ ആഘോഷത്തിമിര്‍പ്പില്‍ ആറാടിച്ചു. നഗരകവാടമെന്ന് അറിയപെടുന്ന ജവഹര്‍ സ്‌ക്വയറില്‍നിന്നും പ്രധാന വേദിയായ ബോയ്‌സ് സ്‌കൂള്‍ സീനിയര്‍ ഗ്രൗണ്ടിലേക്ക് നടന്ന ഘോഷയാത്രയില്‍ ആയിരക്കണക്കിന് കുരുന്നുകളാണ് പങ്കെടുത്തത്. കലാരൂപങ്ങള്‍, ആയോധന പ്രദര്‍ശനം, തനത് നാടന്‍ വേഷവിധാനങ്ങള്‍, വാദ്യമേളങ്ങള്‍ തുടങ്ങി വിത്യസ്ഥവും,വര്‍ണാഭവുമായ അവതരണങ്ങള്‍ ഘോഷയാത്രയെ അവിസ്മരണീയമാക്കി.
ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ വിഭാഗങ്ങളിലെ വിദ്യാര്‍ഥികളും,അധ്യാപകരും, ജനപ്രതിനിധികളും. സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകരുമുള്‍പടേ നാലായിരത്തോളം പേരാണ് ഘോഷയാത്രയില്‍ അണിനിരന്നത്. ഉച്ചക്ക് മൂന്നോടെ ജവഹര്‍ സ്‌ക്വയറില്‍ നിന്നാരംഭിച്ച റാലി നഗരസഭറോഡിലൂടെ ഗുരുവായൂര്‍ റോഡിലേക്ക് പ്രവേശിച്ചു. ബസ്റ്റാന്‍ഡ് പരിസരം വഴി വടക്കാഞ്ചേരി റോഡിലേക്കും,അതു വഴി സീനിയര്‍ ഗ്രൗണ്ടിലേക്കും എത്തി.
ഇടുങ്ങിയ റോഡുകളും, ഗതാഗത കുരുക്കും പതിവായ നഗരത്തില്‍ ജനബാഹുല്യമേറിയ ജാഥ നഗരത്തെ നിശ്ചലമാക്കാന്‍ പ്രാപ്തമായിരുന്നുവെങ്കിലും ഡി.വൈ.എസ്.പി പി വിശ്വംബരന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം നടത്തിയ ബുദ്ധിപരമായ നീക്കം മൂലം നഗരത്തെ ഘോഷയാത്ര കാര്യമായി ബാധിച്ചില്ലെന്നും ശ്രദ്ധേയമാണ്. ഘോഷയാത്രയില്‍ ഒന്നാമതെത്താന്‍ സ്‌കൂളുകള്‍ തമ്മില്‍ കനത്ത മത്സരം തന്നെയാണ് നിലനിന്നിരുന്നത്.
ശ്രദ്ധേയമായ പ്ലോട്ടുകളും, കലാ രൂപങ്ങളും, മികച്ച ആശയങ്ങളുമായി സ്‌കൂളുകളെല്ലാം നിലവാരം പുലര്‍ത്തി. എങ്കിലും ആശയുവും, മികച്ച പങ്കാളിത്തവും, കലാമേന്‍മയും കൗണ്ട് ഘോഷയാത്രയുടെ വര്‍ണ്ണമായി മാറിയ ചിറമനേങ്കാട് കോണ്‍കോഡ ഇംഗ്ലീഷ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഒന്നാം സ്ഥാനം നേടി. ചൂണ്ടല്‍ എല്‍.ഐ.ജി.എച്ച്.എസ് രണ്ടാമതും, ചിറളയം ബഥനി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."