HOME
DETAILS
MAL
പ്രതിസന്ധിയില്ലാതെ ശമ്പള-പെന്ഷന് വിതരണം
backup
January 04 2017 | 19:01 PM
തിരുവനന്തപുരം: ട്രഷറികള്‍ ആവശ്യപ്പെട്ട പണം പൂര്‍ണമായും ലഭിച്ചില്ലെങ്കിലും ശമ്പള പെന്ഷന് വിതരണം ഇന്നലെ പ്രതിസന്ധിയില്ലാതെ നടന്നു. മുന്‍ ദിവസത്തെ നീക്കിയിരിപ്പ് ചേര്‍ത്താണു വിതരണം നടത്തിയത്. ആദ്യ ദിനം ട്രഷറികള്‍ ആവശ്യപ്പെട്ട 270 കോടി രൂപയില്‍ 177 കോടി 17 ലക്ഷം രൂപ ബാങ്കുകള്‍ നല്‍കിയിരുന്നു.
ബാങ്കുകളില്‍ നിന്നും പണം എത്താന്‍ വൈകിയതിനാല്‍ ചിലയിടങ്ങളില്‍ പതിവില്‍ കൂടുതല്‍ സമയം ഇടപാടുകാര്‍ക്കു കാത്തിരിക്കേണ്ടി വന്നു. പെന്ഷന് വിതരണത്തില്‍ ഈയാഴ്ച കാര്യമായ പ്രതിസന്ധി ഉണ്ടാകില്ലെന്നാണു ധനവകുപ്പിന്റെ വിലയിരുത്തല്‍. ആവശ്യപ്പെടുന്ന തുകയില്‍ ഏറെയും നല്കാന് കഴിയുമെന്ന് ബാങ്കുകള്‍ അറിയിച്ചു. ഈ ആഴ്ച തന്നെ മുഴുവന്‍ തുകയും വിതരണം ചെയ്യാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."