HOME
DETAILS

സി.പി.ഐ മന്ത്രിമാര്‍ക്കും നേതൃത്വത്തിനും സംസ്ഥാന കൗണ്‍സിലില്‍ രൂക്ഷവിമര്‍ശനം

  
backup
January 04 2017 | 19:01 PM

%e0%b4%b8%e0%b4%bf-%e0%b4%aa%e0%b4%bf-%e0%b4%90-%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%81

തിരുവനന്തപുരം: സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ പാര്‍ട്ടി നേതൃത്വത്തിനും മന്ത്രിമാര്‍ക്കുമെതിരേ രൂക്ഷ വിമര്‍ശനം. പാര്‍ട്ടി ഉള്‍പെട്ട മുന്നണി സംസ്ഥാനം ഭരിക്കുമ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകരെ സി.പി.എം അക്രമിക്കുകയും പൊലിസ് വേട്ടയാടുകയും ചെയ്യുകയാണെന്ന് അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി പിണറായി വിജയനെ ഭയന്നാണ് നേതാക്കളും മന്ത്രിമാരും ഇതിനെതിരേ ശക്തമായി പ്രതികരിക്കാത്തതെന്ന് ചില അംഗങ്ങള്‍ ആരോപിച്ചു.
പല സ്ഥലങ്ങളിലും അക്രമത്തിനിരയായ പാര്‍ട്ടി പ്രവര്‍ത്തകര്‍ ജയിലില്‍ കഴിയുമ്പോള്‍ അക്രമം നടത്തിയവര്‍ പുറത്തു വിലസുകയാണ്. പല വിഷയങ്ങളിലും ശക്തമായി പ്രതികരിക്കുന്ന കാനം രാജേന്ദ്രന്‍ സംസ്ഥാന സെക്രട്ടറിയായി ഇരിക്കുമ്പോള്‍ ഇതു സംഭവിക്കാന്‍ പാടില്ലാത്തതാണ്. നേതൃത്വത്തിന്റെ മൗനം പ്രവര്‍ത്തകരെ നിരാശരാക്കുന്നുണ്ട്. കെ.എസ്.ആര്‍.ടിസിയിലെ പ്രതിസന്ധിയും റേഷന്‍ പ്രശ്‌നവും മാത്രം ചര്‍ച്ച ചെയ്യാന്‍ നേതാക്കള്‍ എന്തിനാണ് എല്‍.ഡി.എഫ് യോഗത്തിനു പോകുന്നതെന്ന് ചില അംഗങ്ങള്‍ ചോദിച്ചു.
ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് സര്‍ക്കാര്‍ ഉയരുന്നില്ലെന്ന അഭിപ്രായം പൊതുജനങ്ങള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുമുണ്ടണ്ട്. സി.പി.എമ്മുമായും മുഖ്യമന്ത്രിയുമായും ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്കു മങ്ങലേല്‍പിച്ചിട്ടുണ്ട്. സി.പി.എം മന്ത്രിമാരായ എ.കെ ബാലനും എം.എം മണിയും സി.പി.ഐ മന്ത്രിമാരെ പരസ്യമായി വിമര്‍ശിച്ചു.
എല്‍.ഡി.എഫ് യോഗത്തിനു പോകുന്ന പാര്‍ട്ടി നേതാക്കള്‍ ഇതൊന്നും അവിടെ പറയുന്നില്ല. ഇങ്ങനെയാണെങ്കില്‍ ഈ മുന്നണിയുമായി ഇനിയും മുന്നോട്ടുപോകേണ്ടതുണ്ടോ എന്ന് പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച ചെയ്യണമെന്ന അഭിപ്രായവും യോഗത്തിലുയര്‍ന്നു.
എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ഇതുവരെയുള്ള പ്രവര്‍ത്തനം ഇന്നലെ സംസ്ഥാന കൗണ്‍സില്‍ വിലയിരുത്തുന്നതിനിടയിലാണ് വിമര്‍ശനമുയര്‍ന്നത്. പാര്‍ട്ടി ജില്ലാ കൗണ്‍സിലുകളില്‍ നിന്നുള്ള ആവശ്യമനുസരിച്ച് പാര്‍ട്ടിയുടെ മന്ത്രിമാരുടെ ഓഫിസില്‍ നിന്ന് ശുപാര്‍ശ ചെയ്യുന്ന കാര്യങ്ങള്‍ ഉള്‍പെടുന്ന ഫയലുകള്‍ സി.പി.എം മന്ത്രിമാരുടെ ഓഫിസിലെത്തുമ്പോള്‍ അവഗണിക്കുകയാണ്.
മുഖ്യമന്ത്രിയുടെ ഓഫിസിലടക്കം അവസ്ഥ ഇതാണെന്നും അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ പാര്‍ട്ടി നേതൃത്വത്തിനു പ്രതികരണശേഷി നഷ്ടപ്പെട്ടിട്ടില്ലെന്നും അര്‍ഥഗര്‍ഭമായ മൗനമാണിതെന്നു പിന്നീടു മനസിലാകുമെന്നും കാനം രാജേന്ദ്രന്‍ അംഗങ്ങള്‍ക്കു മറുപടി നല്‍കി. എന്നാല്‍ യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഇതു സംബന്ധിച്ചു ചോദ്യമുയര്‍ന്നപ്പോള്‍ കാനം രാജേന്ദ്രന്‍ നിഷേധിച്ചു. ഭരണരംഗത്തെ കാര്യങ്ങള്‍ സംസ്ഥാന കൗണ്‍സില്‍ ചര്‍ച്ചചെയ്യുക സ്വാഭാവികമാണ്. മന്ത്രിമാരുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ സമയമായിട്ടില്ല. മന്ത്രി ബാലന്‍ സി.പി.ഐ മന്ത്രിമാരെ പരസ്യമായി വിമര്‍ശിച്ചതിന് ഉചിതമായ മറുപടി ഉചിതമായ സ്ഥലങ്ങളില്‍ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.


പൊലിസിന്റെ പ്രവര്‍ത്തനത്തില്‍
സി.പി.ഐക്ക് തൃപ്തിയില്ലെന്ന് കാനം

തിരുവനന്തപുരം: കേരള പൊലിസിന്റെ പ്രവര്‍ത്തനത്തില്‍ സി.പി.ഐക്ക് തൃപ്തിയില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഭരണകൂടത്തിന്റെ മര്‍ദനോപാധിയായ പൊലിസിന്റെ പ്രവര്‍ത്തനത്തില്‍ ഒരിക്കലും പൂര്‍ണ തൃപ്തിയുണ്ടാകില്ല. അതുകൊണ്ടു തന്നെ തൃപ്തിയുണ്ടെന്ന് താന്‍ പറഞ്ഞാല്‍ അത് ആത്മവഞ്ചന ആയിരിക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സര്‍ക്കാരിന്റെ നയമാണ് പൊലിസ് നടപ്പാക്കേണ്ടതെന്നാണ് സങ്കല്‍പം. എന്നാല്‍, പലപ്പോഴും അത് യാഥാര്‍ഥ്യമാവാറില്ല. നിലമ്പൂരിലേക്ക് മാര്‍ച്ച് നടത്തിയ എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ക്കെതിരേ പൊലിസ് കേസെടുത്തു. എന്നാല്‍, അവിടേക്ക് മാര്‍ച്ച് നടത്തിയ ബി.ജെ.പിക്കാര്‍ക്കെതിരേ കേസെടുത്തില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ ഏകാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കുന്നു എന്ന അഭിപ്രായം പാര്‍ട്ടിക്കില്ല. അദ്ദേഹം നരേന്ദ്രമോദിയുടെ ശൈലിയില്‍ പ്രവര്‍ത്തിക്കുന്നു എന്നും അഭിപ്രായമില്ല. പാര്‍ട്ടിയില്‍ അങ്ങനെ അഭിപ്രായമുണ്ടെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. അദ്ദേഹം മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ യോഗം വിളിച്ചത് തെറ്റാണെന്ന് കരുതുന്നില്ല. ഭരണത്തലവനെന്ന നിലയില്‍ അദ്ദേഹത്തിന് അങ്ങനെ ചെയ്യാവുന്നതാണ്. മന്ത്രിമാരുടെ പേര് ചേര്‍ക്കുന്ന ക്രമത്തില്‍ തെറ്റുപറ്റിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഡയറി മാറ്റി അച്ചടിക്കേണ്ടി വന്നത് പൊതുഖജനാവിലെ പണം പാഴാക്കലാണെന്ന് അഭിപ്രായമില്ല. തെറ്റു വന്നാല്‍ തിരുത്തണം.
സി.പി.ഐ മന്ത്രിമാര്‍ക്കെതിരേ മന്ത്രി എ.കെ ബാലന്‍ നടത്തിയ പരാമര്‍ശങ്ങള്‍ സി.പി.എമ്മിന്റെ അഭിപ്രായമാണെന്നു കരുതുന്നില്ല. അതുകൊണ്ടു തന്നെ അത് ഗൗരവത്തിലെടുക്കുന്നില്ല. കൊലക്കേസില്‍ പ്രതിയായ ആള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിലക്കേര്‍പെടുത്തിയിട്ടില്ല. പ്രതിയായിരിക്കെ മത്സരിച്ചു ജയിച്ച എം.എം മണി മന്ത്രിയായിരിക്കുന്നതില്‍ തെറ്റില്ല. മണി സി.പി.ഐ മന്ത്രിമാരെക്കുറിച്ച് എന്ത് അഭിപ്രായം പറയുന്നു എന്നത് പ്രശ്‌നമല്ല. മണിയുടെ ഇങ്ങോട്ടുള്ള സമീപനം നോക്കിയല്ല പാര്‍ട്ടി നിലപാട് സ്വീകരിക്കുന്നത്. തോട്ടണ്ടി ഇടപാടില്‍ വിജിലന്‍സ് ത്വരിതപരിശോധന നേരിടുന്ന മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ കാര്യത്തില്‍ കേസ് വന്നതിനു ശേഷം നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  25 days ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  25 days ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  25 days ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  25 days ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  25 days ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  25 days ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  25 days ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  25 days ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  25 days ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  25 days ago