എസ്.പി സഖ്യത്തിന് തയാറായാല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകില്ലെന്ന് ഷീല ദീക്ഷിത്
ലഖ്നോ: ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസുമായി സമാജ് വാദി പാര്‍ട്ടി സഖ്യത്തിന് തയാറായാല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്ന തലത്തില്‍ നിന്നും മാറിനില്ക്കാന് തയാറാണെന്ന് കോണ്‍ഗ്രസ് നേതാവ് ഷീലാ ദീക്ഷിത്. സംസ്ഥാനത്ത് ഷീലയെയാണ് കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാണിക്കുന്നത്. തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച സാഹചര്യത്തില്‍ പ്രതികരിക്കുകയായിരുന്നു അവര്‍. സംസ്ഥാനത്ത് സമാജ് വാദി പാര്‍ട്ടിയും, കോണ്‍ഗ്രസും സമാന മനസ്കരായ മറ്റു രാഷ്ട്രീയ പാര്‍ട്ടികളും യോജിച്ച് മതേതരത്വത്തിനുവേണ്ടി നിലകൊള്ളേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ഷീല ദീക്ഷിത് വ്യക്തമാക്കി. ഉത്തര്‍പ്രദേശിലെ രാഷ്ട്രീയ സ്ഥിതിഗതികള്‍ കോണ്‍ഗ്രസ് നിരീക്ഷിച്ചു വരികയാണ്.
തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യത്തിന് തയാറാണെന്ന് നേരത്തെ അഖിലേഷ് യാദവ് പ്രഖ്യാപിച്ചിരുന്നു. ഇതിന് തയാറാണെന്ന് കോണ്‍ഗ്രസ് ആവര്‍ത്തിക്കുകയാണെന്നും അവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."