HOME
DETAILS
MAL
കശ്മിരില്‍ കനത്ത മഞ്ഞുവീഴ്ച്ച; ലേ-ശ്രീനഗര്‍ ദേശീയ പാത അടച്ചു
backup
January 05 2017 | 05:01 AM
ശ്രീനഗര്‍: കശ്മിരിലെ കനത്ത മഞ്ഞുവീഴ്ച്ചയെ തുടര്‍ന്ന് ലേ- ശ്രീനഗര്‍ ദേശീയപാത അടച്ചു. ജമ്മു കശ്മിരിനെ ലഡാക്കുമായി ബന്ധിപ്പിക്കുന്ന ദേശീയ പാതയാണ് അടച്ചത്.
ഈ സീസണിലെ ഏറ്റവും വലിയ മഞ്ഞു വീഴ്ചക്കാണ് ഇന്നലെ ജമ്മു കശ്മിര് സാക്ഷിയായത്. 12.4 മില്ലി മീറ്റര്‍ തോതിലാണ് സംസ്ഥാനത്ത് മഞ്ഞു വീഴ്ചയുണ്ടായതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതിനൊപ്പം മഴയും പെയ്തിട്ടുണ്ട്.
വിനോദ സഞ്ചാരികളെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്ന സ്ഥലമായ ഗുല്‍മാര്‍ഗില്‍ ഇന്നലെ 40 സെന്റിമീറ്റര്‍ മഴ പെയ്തു. ഇവിടെ കനത്ത മഞ്ഞു വീഴ്ചയും ഉണ്ട്്. മൈനസ് 7.1 ഡിഗ്രി സെല്‍ഷ്യസാണ് ലേ നഗരത്തില്‍ രേഖപ്പെടുത്തിയ കുറഞ്ഞ താപനില
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."