HOME
DETAILS
MAL
പൊലിസ് സ്റ്റേഷന് ഉപരോധിച്ചു
backup
May 24 2016 | 20:05 PM
ശ്രീകണ്ഠപുരം : നാട്ടുകാര്‍ക്കെതിരേ കള്ളക്കേസ് എടുത്തുവെന്നാരോപിച്ച് ജനക്കൂട്ടം ശ്രീകണ്ഠപുരം പൊലിസ് സ്റ്റേഷന് ഉപരോധിച്ചു. കഴിഞ്ഞ ദിവസം ചെങ്ങളായി പുഴയില്‍ മൂന്നു വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചതറിഞ്ഞ് ഫയര്‍ഫോഴ്സ് എത്താന്‍ വൈകിയതില്‍ പ്രതിഷേധിച്ച നാട്ടുകാരെ കള്ളക്കേസില്‍ കുടുക്കിയെന്നാരോപിച്ചാണ് ചെങ്ങളായില്‍ നിന്നുമെത്തിയ നൂറ്റിനാല്പ്പതോളം പേര് പൊലിസ് സ്റ്റേഷന് ഉപരോധിച്ചത്.
മുസ്ലിം ലീഗ് നേതാവ് കെ.പി മൊയ്തീന്, ഖാദര്‍ കൊവ്വപ്പുറം, ബഷീര്‍, ഐ.എന്‍.എല്‍ നേതാവ് ഹമീദ് ചെങ്ങളായി എന്നിവര്‍ നേതൃത്വം നല്കി. ഫയര്‍ഫോഴ്സ് ജീവനക്കാരെ കൈയേറ്റം ചെയ്തിട്ടില്ലെന്നും വാക്കു തര്‍ക്കം മാത്രമാണ് ഉണ്ടായിരുന്നതെന്നും ഇവര്‍ പറഞ്ഞു.
ആവശ്യമായ നടപടി സ്വീകരിക്കാമെന്ന പൊലിസിന്റെ ഉറപ്പിലാണ് ഉപരോധം അവസാനിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."