ഈരാറ്റുപേട്ടയില്‍ വീണ്ടും നേരിയ ഭൂചലനം; പ്രദേശവാസികള്‍ ആശങ്കയില്‍
ഈരാറ്റുപേട്ട: കഴിഞ്ഞ ദിവസം രാത്രി ഒരു മണിയോടെ ഈരാറ്റുപേട്ട മേഖലയില്‍ ഉണ്ടായ നേരിയ ഭൂചലനം ജനങ്ങളെ ആശങ്കയിലാഴ്ത്തി. ഇടിമുഴക്കം പോലെ ഭൂമിക്കടിയില്‍ നിന്നും ശബ്ദം കേള്‍ക്കുകയും നേരിയ പ്രകമ്പനം അനുഭവപ്പെടുകയും ചെയ്തു.
2000- ഡിസംബര്‍ 16-നും 2001-ജനുവരി 5-നും റിക്ടര്‍ സ്കെയിലില്‍ 5.2 - ഉം 5.4 ശക്തിയുള്ള ഭൂചലനം മേഖലയില്‍ ഉണ്ടാകുകയും കെട്ടിടങ്ങള്‍ക്ക് തകരാര്‍ സംഭവിക്കുകയും ചില ദുര്‍ബല കെട്ടിടങ്ങള്‍ നിലം പതിക്കുകയും ചെയ്തിരുന്നു.
ആളപായം ഉണ്ടായില്ല. തുടര്‍ന്ന് ഈ മേഖലയില്‍ റിക്ടര്‍ സ്്കെയിലില് 2., 1 ,1.2, 1.5 എന്നിങ്ങനെ വിവിധ അളവില്‍ 70 പതോളം തുടര്‍ ചലനങ്ങള്‍ ഉണ്ടായിട്ടുണ്ട്. അന്ന് ഇതിന്റയെല്ലാം പ്രഭവ കേന്ദ്രങ്ങള്‍ ഈരാറ്റുപേട്ട, നടക്കല്‍, അടുക്കം, എന്നിവിടങ്ങളിലാണന്ന് ഭൗമകേന്ദ്രങ്ങളില്‍ നിന്നും അറിയിച്ചിരുന്നു.
ഈരാറ്റുപേട്ട മുതല്‍ വടക്ക് ദേശമംഗലം വരെയുള്ള പരസ്പരം ബന്ധിച്ചു കിടക്കുന്ന ഭൂമിക്കടിയിലെ പ്ലേറ്റിന്റെ സ്ഥാനങ്ങളില്‍ ഉണ്ടാകുന്ന ഊര്‍ജം പ്രവഹിക്കുന്നതോടെ ഭൂമിയുടെ മേല്പരപ്പില് ഉണ്ടാകുന്ന പ്രകമ്പനമാണ് ഭൂചലനമായി അനുഭവപ്പെടുന്നതെന്ന് വിദഗ്ധര്‍ പറഞ്ഞു. കേരളത്തില്‍ വലിയ ചലനങ്ങള്‍ക്ക് സാധ്യതയില്ലന്ന് ഭൗമ നിരീക്ഷകര്‍ കണ്ടത്തിയിരുന്നു. ഇടക്കിടെ രാജ്യത്തിന്റെ പലഭാഗങ്ങളിലും ഇത്തരം ഊര്‍ജ പ്രവാഹങ്ങള്‍ നടക്കുന്നതായാണ് ശാസ്ത്രജ്ഞര്‍ വിലയിരുത്തിയത്.
വടക്ക് ദേശ മംഗലത്തും മുന്‍ കാലങ്ങളില്‍ നിരവധി നേരിയ ഭൂചലനങ്ങള്‍ അനുഭവപ്പെട്ടിട്ടുണ്ട്. ഈരാറ്റുപേട്ട സോണും ദേശമംഗലം സോണും തമ്മിലുള്ള പ്ലേറ്റുകള്‍ തമ്മിലുള്ള ഉരസല്‍ പ്രക്രിയ ഉണ്ടാകുമ്പോഴൊക്കെയാണ് ഇത്തരം പ്രതിഭാസങ്ങള്‍ ഉണ്ടാകുന്നത് കഴിഞ്ഞ ആഴ്ച ദേശമംഗലത്തും നേരിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."