കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ 19 തടവുകാരെ വിട്ടയക്കാന്‍ ഉപദേശക സമിതി ശുപാര്‍ശ
കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ 19 തടവുകാരെ വിട്ടയക്കാന്‍ ജയില്‍ ഉപദേശക സമിതി യോഗം ആഭ്യന്തര വകുപ്പിനോട് ശുപാര്‍ശ ചെയ്തു. 14 വര്‍ഷം ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയവരാണിവര്‍. ജീവപര്യന്തം തടവുകാരനായ ഷൗക്കത്തലിയെ വിട്ടയക്കാനും യോഗം ശുപാര്‍ശ ചെയ്തു. 26 തടവുകാര്‍ക്ക് പരോള്‍ അനുവദിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ജയില്‍ ഡി.ജി.പി അനില്‍കാന്തിന്റെ അധ്യക്ഷതയില്‍ ഇന്നലെയാണ് ഉപദേശകസമിതി യോഗം ചേര്‍ന്നത്. ശിക്ഷാ കാലാവധിയിലെ പെരുമാറ്റം, പരോള്‍ കാലത്ത് പുറത്ത് കേസുകളുണ്ടോ തുടങ്ങിയ കാര്യങ്ങളും ഉപദേശക സമിതി ചര്‍ച്ച ചെയ്തിരുന്നു. കലക്ടര്‍ മീര്‍ മുഹമ്മദലി, എസ്.പി സഞ്ജയ് കുമാര്‍, ജില്ലാ ജഡ്ജി വി ജയറാം, ജില്ലാ പ്രൊബേഷന്‍ ഓഫിസര്‍ കെ ഭാസ്കരന്, ജയില്‍ സൂപ്രണ്ട് എസ് അശോക് കുമാര്‍, അനൗദ്യോഗിക അംഗങ്ങളായ പി ജയരാജന്, വത്സന് പനോളി, അഡ്വ. എം.സി രാഘവന് എന്നിവരും യോഗത്തില്‍ പങ്കെടുത്തു. ജയില്‍ ഉപദേശകസമിതി കഴിഞ്ഞ തവണ ശുപാര്‍ശ ചെയ്തവരില്‍ എട്ടു തടവുകാരെ മോചിപ്പിക്കാന്‍ കഴിഞ്ഞ ആഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."