പിണറായി നടപ്പാക്കുന്നത് സംഘപരിവാര്‍ നയം: പി അബ്ദുന്നാസിര്‍
പഴയങ്ങാടി: മുഖ്യമന്ത്രി പിണറായി വിജയന്റെ ഇരട്ടച്ചങ്കില്‍ ഒന്ന് സംഘപരിവാരത്തിന്റെ കാര്യാലയത്തിലാണെന്ന് കാംപസ് ഫ്രണ്ട് ദേശീയ പ്രസിഡന്റ് പി അബ്ദുന്നാസിര്‍. പഴയങ്ങാടിയില്‍ കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ ജില്ലാ സമ്മേളന സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ന്യൂനപക്ഷങ്ങളുടെ സംരക്ഷണം പറഞ്ഞു വോട്ടുവാങ്ങി അധികാരത്തിലേറി അവര്‍ക്ക് സംരക്ഷണം നല്‍കാതെ ആര്‍.എസ്.എസിനു വിടുപണി ചെയ്യുന്ന എല്‍.ഡി.എഫ് സര്‍ക്കാര്‍ കേരളത്തിന് അപമാനമാണ്.
ഘടകകക്ഷിയായ സി. പി.ഐ പോലും ആര്‍.എസ്.എസ് പ്രീണനത്തിനെതിരേ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ മുഖ്യമന്ത്രി നിലപാട് മാറ്റാത്തത് ഗൗരവതരമാണ്.
ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ഉള്‍പ്പെടെയുള്ളവരെ കൊണ്ടുവന്ന് സംഘപരിവാരത്തിന്റെ ആശയങ്ങള്‍ നടപ്പാക്കുന്ന പ്രവണത അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
കാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റാഷിദ് മുഖ്യപ്രഭാഷണം നടത്തി. ബി.കെ മുഹ്‌സില്‍ അധ്യക്ഷനായി. വി ബഷീര്‍, എസ്.ഡി.പി.ഐ ജില്ലാ പ്രസിഡന്റ് കെ അബ്ദുല്‍ ജബ്ബാര്‍, കാംപസ് ഫ്രണ്ട് ജില്ലാ സെക്രട്ടറി പി.കെ ഉനൈസ്, ജില്ലാ ജോയിന്റ് സെക്രട്ടറി സാക്കിയ റാഷിദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."