HOME
DETAILS
MAL
പള്ളി കമ്മിറ്റി അംഗത്തെയും സുഹൃത്തിനെയും അക്രമിച്ചതായി പരാതി
backup
January 05 2017 | 07:01 AM
വാരം: പുറത്തീല്‍ മീര്ഖാത്തുല് ഇസ്ലാം ജമാഅത്ത് കമ്മിറ്റി അംഗത്തെയും സുഹൃത്തിനെയും മര്‍ദിച്ചതായി പരാതി. പള്ളി കമ്മിറ്റി അംഗം ഷാഫി(30), സുഹൃത്ത് മൂസ(28) എന്നിവരെയാണ് എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുന്പള്ളികമ്മിറ്റി സെക്രട്ടറിയും യൂത്ത് ലീഗ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റുമായ കെ.പി താഹിര്‍, റമീസ്, നൗഷാദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമിച്ചെതന്നാണ് പരാതി. മുന്‍ കമ്മിറ്റി സെക്രട്ടറിയായ കെ.പി
താഹിര്‍ അഴിമതി നടത്തിയെന്നാരോപിച്ച് നിലവിലെ കമ്മിറ്റി പൊലിസില്‍ പരാതി നല്‍കിയിരുന്നു. വഖ്ഫ് ബോര്‍ഡും നിയമ നടപടിക്ക് ശുപാര്‍ശ ചെയ്തിനുള്ള വൈരാഗ്യമാണ് ഷാഫിയെ മര്‍ദിക്കാന്‍ കാരണമെന്നാണ് അരോപണം. പുറത്തീല്‍ മീര്ഖാത്തുല് ഇസ്ലം ജമാഅത്ത് കമ്മിറ്റി പ്രതിഷേധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."