പാര്‍ട്ടിയോഗം കഴിഞ്ഞു മടങ്ങിയ യൂത്ത് ലീഗ് നേതാവിനെ ആക്രമിച്ചു
കണ്ണൂര്‍: മുസ്ലിംലീഗ് ജില്ലാ പ്രവര്‍ത്തക സമിതി അംഗവും കണ്ണൂര്‍ മണ്ഡലം ലീഗ് ട്രഷററും യൂത്ത്ലീഗ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റുമായ കെ.പി
താഹിറിനെ സി.പി.എം പ്രവര്‍ത്തകര്‍ വധിക്കാന്‍ ശ്രമിച്ചുവെന്ന് പരാതി. ഇന്നലെ വൈകുന്നേരം ആറോടെ പുറത്തീല്‍ ന്യൂമാപ്പിള എല്‍.പി സ്കൂളിനു സമീ
പമാണ് സംഭവം. ശാഖായോഗം കഴിഞ്ഞു മടങ്ങവെ മൂസ, ഷാഫി എന്നിവരുടെ നേതൃത്വത്തില്‍ കാറിലെത്തിയ സംഘം മാരകായുധങ്ങളുമായി പരുക്കേല്‍പ്പിച്ചുവെന്നാണ് പരാതി. മുഖത്തും തലയ്ക്കും പരുക്കേറ്റ താഹിറിനെ ജില്ലാ ആശുപത്രിയിലും രാത്രിയോടെ തലശേരി ഇന്ദിരാഗാന്ധി സഹകരണാശുപത്രിയിലും പ്രവേശിപ്പിച്ചു. ചക്കരക്കല്‍ പൊലിസ് കേസെടുത്തു. സംഭവത്തില്‍ മുസ്ലീം ലീഗ് സംസ്ഥാനവൈസ് പ്രസിഡന്റ് വി.കെ അബ്ദുല്‍ ഖാദര്‍ മൗലവിയും ജില്ലാ പ്രസിഡന്റ് പി കുഞ്ഞിമുഹമ്മദും ജനറല്‍ സെക്രട്ടറി അഡ്വ. അബ്ദുല്‍കരീം ചേലേരിയും പ്രതിഷേധിച്ചു. അരക്ഷിതാവസ്ഥ സൃഷ്ടിക്കാനുള്ള ശ്രമത്തിനെതിരേ ജാഗ്രത പാലിക്കണമെന്നും പ്രവര്‍ത്തകര്‍ സംയമനം പാലിക്കണമെന്നും നേതാക്കള്‍ പ്രസ്താവനയില്‍ പറഞ്ഞു. പ്രവര്‍ത്തകര്‍ കണ്ണൂര്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. അന്‍സാരി തില്ലങ്കേരി, ടി.എ തങ്ങള്‍, സി സമീര്‍, അഷ്റഫ് ബംഗാളി മുഹല്ല, എം.പി മുഹമ്മദലി, പി.കെ സുബൈര്‍,
അല്‍ത്താഫ് മാങ്ങാടന്‍, പി.സി നസീര്‍, അഷ്റഫ് കാഞ്ഞിരോട്, സതീശന് പാച്ചേനി എന്നിവര്‍ കെ.പി താഹിറിനെ സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."