HOME
DETAILS
MAL
അനുമതിയില്ലാതെ സ്കൂളിലെത്തി: പൊലിസിനെതിരേ പി.ടി.എ പ്രസിഡന്റ് കലക്ടര്‍ക്ക് പരാതി നല്കി
backup
January 05 2017 | 07:01 AM
അരീക്കോട്: അനുമതിയില്ലാതെ സ്കൂളിലെത്തി പൊലിസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്നാരോപിച്ച് പി.ടി.എ പ്രസിഡന്റ് ജില്ലാ കലക്ടര്‍ക്കും ജില്ലാ പൊലിസ് മേധാവിക്കും പരാതി നല്കി. അരീക്കോട് ഉപജില്ലയിലെ ചെമ്രക്കാട്ടൂര്‍ എല്‍.പി സ്കൂളില്‍ കഴിഞ്ഞ ദിവസം രാവിലെ പൊലിസെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്നാണ് ആരോപണം.
സംഭവത്തെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ പേടിച്ചതായും സ്കൂളില്‍ വരാന്‍ മടികാണിക്കുന്നതായും പി.ടി.എ പ്രസിഡന്റും പഞ്ചായത്തംഗവുമായ ഉമ്മര്‍ വെള്ളേരി പറയുന്നു. അരീക്കോട് അഡീഷണല്‍ എസ്.ഐ ഉസ്മാന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘത്തിനെതിരേയാണ് പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."