ചങ്ങരംകുളത്ത് ചുമര് കുത്തിത്തുറന്ന് 45,000 രൂപ കവര്‍ന്നു
ചങ്ങരംകുളം: ചിയ്യാനൂരില്‍ ക്വാര്‍ട്ടേഴ്സിന്റെ ചുമര് പൊളിച്ച് കവര്‍ച്ച. ബിഹാര്‍ സ്വദേശി റാം ലഡു റായുടെ 45,000 രൂപയാണ് കവര്‍ന്നത്. കണ്‍സ്ട്രക്ഷന്‍ ജോലിക്കാരനായ റാം ലഡു റായി നാട്ടില്‍ പോകുന്നതിനു സ്വരുക്കൂട്ടിയ തുകയാണ് ഇന്നലെ പുലര്‍ച്ചെ നഷ്ടപ്പെട്ടത്.
തൊട്ടടുത്ത റൂമില്‍ താമസക്കാരനായ മറ്റൊരു ബീഹാറിയുടെ 25,000 രൂപയോളം കഴിഞ്ഞ ദിവസങ്ങളിലായി നഷ്ടപ്പെട്ടിരുന്നെങ്കിലും വ്യക്തമായ തെളിവില്ലാത്തതിനാല്‍ ഇവര്‍ പരാതി നല്‍കിയിരുന്നില്ല. ചിയ്യാനൂര്‍ അബുഹാജിയുടെ ക്വാര്‍ട്ടേഴ്സിലാണ് കവര്‍ച്ച നടന്നത്. മലയാളി യുവാവും കുടുംബവും താമസിക്കുന്ന മുറിയുടെ അകത്തുനിന്നു ചുമര് പൊളിച്ചാണ് തൊട്ടടുത്ത ബിഹാറികള്‍ താമസിക്കുന റൂമിലേക്ക് തുരങ്കം ഉണ്ടാക്കി അകത്തുകടന്ന് കവര്‍ച്ച നടത്തിയത്.
സംഭവത്തിന് ശേഷം മലയാളിയായ യുവാവ് ഒളിവില്‍ പോയിരിക്കുകയാണ്. ചങ്ങരംകുളം എസ്.ഐ കെ.പി മനേഷ്, അഡീഷണല്‍ എസ്.ഐ ബേബി എന്നിവരുടെ നേതൃത്വത്തില്‍ പൊലിസ് എത്തി തെളിവുകള്‍ ശേഖരിച്ചു. നിരവധി കളവ് കേസുകളില്‍ പ്രതിയായ യുവാവാണ് തൊട്ടടുത്ത റൂമില്‍ താമസിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."