എക്സൈസ് റെയ്ഡ്: വിവിധതരം നിരോധിത പുകയില ഉല്പന്നങ്ങള് പിടികൂടി
പരപ്പനങ്ങാടി: തിരൂരങ്ങാടി എക്സൈസ് സര്‍ക്കിള്‍ ടീം നടത്തിയ റെയ്ഡില്‍ വില്പനയ്ക്കായി സൂക്ഷിച്ച വിവിധതരം നിരോധിത പുകയില ഉല്പന്നങ്ങള് പിടികൂടി. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം. രാഗേഷിന്റെ നേതൃത്വത്തിലുളള സംഘമാണ് റെയ്ഡ് നടത്തിയത്.
തിരൂരങ്ങാടി, ചെമ്മാട്, തൃക്കുളം ഭാഗങ്ങളില്‍ വിദ്യാലയങ്ങയുടെ പരിസരത്തുനിന്നാണ് ഉല്പന്നങ്ങള് കണ്ടെടുത്തത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ പരിശാധന നടത്തിയത്. മില്‍മ പേട കാലിപ്പെട്ടികളിലും മറ്റ് ഒഴിഞ്ഞ കാര്‍ബോര്‍ഡ് പെട്ടികളിലും രഹസ്യമായി കടകളുടെ വിവിധ വിവിധ ഭാഗങ്ങളിലായിട്ടാണ് ഇവ സൂക്ഷിച്ചിട്ടുള്ളത്.
ഏകദേശം 27,000 രൂപ വിലമതിക്കുന്ന ഉല്പന്നങ്ങളാണ് പിയ്ച്ചെടുത്തത്. കടയുടമകളില്നിന്നു കോട്പ നിയമപ്രകാരം പിഴ ചുമത്തി.
എക്സൈസ് റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ ടി. ശ്രീനിവാസന്, പ്രിവന്റീവ് ഓഫിസര്‍ കെ.എസ് സുര്‍ജിത്ത്, സിവില്‍ ഓഫിസര്‍മാരായ എം. പ്രിയേഷ്, എം.കെ ഷിജിത്ത്, വനിതാ ഓഫിസര്‍ സിന്ധു പട്ടേരിവീട്ടില്‍, ഡ്രൈവര്‍ കെ.കെ ചന്ദ്രമോഹന് എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."