HOME
DETAILS

ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന നടപടി പൊലിസ് അവസാനിപ്പിക്കണം: എന്‍.എ നെല്ലിക്കുന്ന്

  
backup
May 24 2016 | 20:05 PM

%e0%b4%ad%e0%b5%80%e0%b4%95%e0%b4%b0%e0%b4%be%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%b0%e0%b5%80%e0%b4%95%e0%b5%8d%e0%b4%b7%e0%b4%82-%e0%b4%b8%e0%b5%83%e0%b4%b7%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d

കാസര്‍കോട്: നഗരത്തിലും പരിസര പ്രദേശങ്ങളിലും ജനങ്ങളില്‍ സുരക്ഷിത ബോധം ഉറപ്പുവരുത്തേണ്ട പൊലിസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ആവശ്യപ്പെട്ടു.
വിരലിലെണ്ണാവുന്ന സാമൂഹ്യദ്രോഹികളുടെ അഴിഞ്ഞാട്ടം അവസാനിപ്പിക്കാന്‍ പൊലിസ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കേണ്ടത് അത്യന്താപേക്ഷിതമാണ്. ജനങ്ങളുടെ സഹകരണമുണ്ടെങ്കില്‍ മാത്രമേ ഇവര്‍ക്ക് കാര്യനിര്‍വഹണം നടത്താന്‍ കഴിയുകയുള്ളൂ. ജനങ്ങളുടെ സഹകരണം തേടുന്നതിന് പകരം അവരെ ശത്രുക്കളായി കരുതുന്ന പൊലിസ് നിലപാട് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പത്രക്കുറിപ്പിലൂടെ അറിയിച്ചു. ഉറങ്ങുന്ന നഗരമല്ല ഉണര്‍ന്നു കിടക്കുന്ന നഗരമാണു നാടിന്റെ ഐശ്വര്യവും സമാധാനത്തിന്റെ ദൃഷ്ടാന്തവും. കണ്ണില്‍ കണ്ട ആളുകളെ ചീത്തവിളിച്ച് വിരട്ടിയോടിക്കുകയും ഹോട്ടലുകളടക്കമുള്ള  കച്ചവടസ്ഥാപനങ്ങള്‍ പൂട്ടിക്കുകയും ചെയ്താല്‍ സമാധാനത്തിനു പകരം വിപരീത ഫലമാണുണ്ടാവുക.
ഊഹാപോഹങ്ങള്‍ പരത്തി അന്തരീക്ഷം കൂടുതല്‍ വഷളാക്കാനും സമാധാനാന്തരീക്ഷം തകര്‍ക്കാനും സാമൂഹ്യദ്രോഹികള്‍ക്ക് നല്ല അവസരമാണ് ഇതുകാരണമായി  ലഭിക്കുന്നത്. ജനങ്ങളുടെ വിശ്വാസം ആര്‍ജിച്ചു സേന  വിവേകത്തോടെ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  12 minutes ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  19 minutes ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  26 minutes ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  35 minutes ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  an hour ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  an hour ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  an hour ago
No Image

അടുക്കള സിങ്കില്‍ നാലു വയസുകാരിയുടെ കൈ കുടുങ്ങി, രക്ഷകരായി അഗ്നിരക്ഷാ സേന

Kerala
  •  an hour ago
No Image

ഇന്ത്യൻ എംബസി ഓപൺ ഹൗസ് നാളെ

oman
  •  2 hours ago
No Image

കേരള ഹൗസിൽ ഗവര്‍ണറുടെ കാറിൽ ലോ ഓഫീസറുടെ കാറിടിച്ച സംഭവത്തിൽ സിആര്‍പിഎഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു

National
  •  2 hours ago