ബസ് അപകടം: ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ഥികള്‍ സഹായം തേടുന്നു
തിരുവനന്തപുരം: ആറ്റിങ്ങല്‍ ഗവ. കോളജില്‍ നിന്നും വിനോദ യാത്രക്കു പോകവേ ബസപകടത്തില്‍ പെട്ട് ഗുരുതരമായി പരുക്കേറ്റ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന ആറ്റിങ്ങല്‍ ഗവ.കോളജിലെ നിര്‍ധന വിദ്യാര്‍ഥികള്‍ ചികിത്സാ സഹായംതേടുന്നു.
ഗുരുതരമായി പരുക്കേറ്റ ഗോപിക ബി. വിമല്‍ എന്ന വിദ്യാര്‍ഥിനി ഇപ്പോഴും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ഇതുവരെ നാലു ശസ്ത്രക്രിയകള്‍ വേണ്ടി വന്നു. വാരിയെല്ലുകള്‍ക്കും ഇടതുകൈയ്ക്കും പലതരത്തിലുള്ള പൊട്ടലുകളുള്ളതിനാല്‍ ഗോപികക്കു ഇനിയും ശസ്ത്രക്രിയകള്‍ വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഗോപികയുടെ വീട്ടില്‍ അമ്മയും സഹോദരിയും മാത്രമാണുള്ളത്.സ്ഥിരവരുമാനമില്ലാത്തതുകൊണ്ട് ചികിത്സാ ചിലവുകള്‍ താങ്ങാന്‍ കുടുംബം ഏറെ കഷ്ടപ്പെടുകയാണ്.
ഗുരുതരമായി പരുക്കേറ്റ വിഷ്ണു സി, ആദര്‍ശ് ടി.എസ്എന്നീ വിദ്യാര്‍ഥികള്‍ തിരുവനന്തപുരം എസ്.പി ഫോര്‍ട്ട് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവര്‍ക്ക് വിദഗ്ധ ചികിത്സ വേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. ഇവരും സ്ഥിര വരുമാനമില്ലാത്ത കുടംബത്തിലെ അംഗങ്ങളായതുകൊണ്ട് എന്തു ചെയ്യുമെന്നറിയാതെ വിഷമിക്കുകയാണ്.
ഈ വിദ്യാര്‍ഥികളുടെ ചികിത്സാ ചെലവ് സ്വരൂപിക്കുന്നതിനായി ആറ്റിങ്ങല്‍ ഗവ. കോളജ് ജീവനക്കാര്‍ കമ്മിറ്റി രൂപീകരിച്ചു. എല്ലാ ജീവനക്കാരില്‍ നിന്നും വിദ്യാര്‍ഥികളില്‍ നിന്നും സാമ്പത്തിക സഹായം ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഈ തുക ശസ്ത്രക്രീയയുടെ ചെലവ് കണക്കിലെടുക്കുമ്പോള്‍ വളരെ തുച്ഛമാണെന്ന് അധ്യാപകര്‍ പറഞ്ഞു.
അറ്റിങ്ങല്‍ എസ്.ബി.ടി കോളജ് ജങ്ഷന്‍ ശാഖയില്‍ജോയിന്റ് അക്കൗണ്ട് തുടങ്ങിയിട്ടുണ്ട് 67386757496 ആണ് അക്കൗണ്ട് നമ്പര്‍ (ഐ.എഫ്.എസ്.സി, എസ്.ബി.ടി ..0001013). ഫോണ്‍. 9846262612,9446614336, 9447590112.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."