നാളെയുടെ നെയ്ത്തുക്കാരന്‍ പ്രകാശനം ചെയ്തു
കുന്നംകുളം: സര്‍ക്കാര്‍ ജീവനക്കാരന്റെ ചെറുകഥാ സമാഹാരത്തിന്റെ പ്രകാശനം നടന്നു.കേരള എന്‍.ജി.ഒ. അസോസിയേഷന്‍ മുന്‍ സംസ്ഥാന കമ്മിറ്റി അംഗവും കുന്നംകുളം വാണിജ്യ നികുതി കാര്യാലയത്തിലെ ജീവനക്കാരനുമായ ടി.ചന്ദ്രശേഖരന്‍ രചിച്ച നാളെയുടെ നെയ്ത്തുക്കാരന്‍ എന്ന ചെറുകഥാ പഠനത്തിന്റെ പ്രകാശനം കുന്നംകുളം ലിവ ടവര്‍ ഹാളില്‍ തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പള്‍ ഷെര്‍ളിവാസു നിര്‍വഹിച്ചു.
തൃശൂര്‍ വാണിജ്യ നികുതി വകുപ്പ് ഡപ്യൂട്ടി കമ്മീഷണര്‍ എ നസറുദ്ധീന്‍ ആദ്യ കോപ്പി ഏറ്റുവാങ്ങി.
കേരള എന്‍.ജി.ഒ അസോസിയേഷന്‍ കുന്നംകുളം ബ്രാഞ്ചും, ഐ.എം.എ കുന്നംകുളം എന്നിവര്‍ സംയുക്തമായി സംഘടിപിച്ച പരിപാടി എന്‍.ജി.ഒ. അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.കെ ബെന്നി ഉദ്ഘാടനം ചെയതു.
കുന്നംകുളം നഗരസഭ ചെയര്‍പഴ്‌സണ്‍ സീതാ രവീന്ദ്രന്‍ മുഖ്യാഥിയായിരുന്നു. പ്രമുഖ ബാല സാഹിത്യകാരന്‍ രാജന്‍ കോട്ടപുറം പുസ്തകം പരിചയപെടുത്തി.
ഡോ. സി.പി രാവുണ്ണി കുട്ടി, കെ.പി ജോസ്. ഡോ. പി ഗോപികുമാര്‍, ഇ.കെ അലി മുഹമ്മദ്, കെ.പി സാക്‌സണ്‍, ഡോ.കെ.ബി ഹരികൃഷ്ണന്‍, കെ.സി വേണുഗോപാല്‍, ഡോ.രാജേഷ് കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. റെഡ് റോസ് പബ്ലിക്കേഷനാണ് പുസ്തകത്തിന്റെ പ്രസാദകര്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."