മൈലാഞ്ചി മൊഞ്ച്
പറവൂര്‍: പൈതൃക നഗരിയുടെ കണ്ണിനും കാതിനും കുളിര്‍മ നല്‍കി മൊഞ്ചത്തിമാര്‍ അരങ്ങിലെത്തിയപ്പോള്‍ കലോത്സവ വേദിയില്‍ നിറഞ്ഞ കരഘോഷം.
ജില്ലാ കലോത്സവത്തിന്റെ മൂന്നാം ദിനമായ ഇന്നലെ നടന്ന ഒപ്പന മത്സരം കാണികളുടെ നിറ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. പുല്ലങ്കുളം എസ്.എന്‍.എച്ച്.എസ്.എസിലായിരുന്നു ഒപ്പന മത്സരം അരങ്ങേറിയത്. പങ്കെടുത്ത ടീമുകളെല്ലാം തന്നെ ഒന്നിനൊന്ന് മികച്ച പ്രകടനയായിരുന്നു കാഴ്ച്ചവച്ചത്.
ഇഞ്ചോടിഞ്ച് നടന്ന മത്സരത്തില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ എസ്.എന്‍.എം എച്ച്.എസ്.എസ് മൂത്തകുന്നം തുടര്‍ച്ചയായി രണ്ടാം വട്ടവും ഒന്നാം സ്ഥാനം കരസ്തമാക്കി.
കഴിഞ്ഞ എഴുവര്‍ഷത്തിനിടക്ക് ഒരുതവണമാത്രമാണ് എസ്.എന്‍.എം എച്ച്.എസ്.എസിന് ജില്ലാ തലത്തില്‍ ഒന്നാം സ്ഥാനം നഷ്ടപ്പെട്ടിട്ടുള്ളത്. ഇന്നലെ നടന്ന മത്സരങ്ങളില്‍ പ്രധാന ഇനവും ഒപ്പനയായിരുന്നു.
ഒപ്പനയോടൊപ്പം തന്നെ ഇന്നലെ വിവിധ വേദികളില്‍ നടന്ന നൃത്ത മത്സരങ്ങളും കാഴ്ച്ചക്കാര്‍ക്ക് ദൃശ്യവിരുന്നൊരുക്കി. മോഹിനിയാട്ടം, മാര്‍ഗംകളി നാടോടി നൃത്തം പരിചമുട്ട് തുടങ്ങിയ നൃത്ത കലകളാണ് അരങ്ങേറിയത്.
ആവര്‍ത്തന വിരസതകൊണ്ട് മടുപ്പിച്ചിരുന്ന സ്ഥിരം കാഴ്ച്ചകള്‍ക്ക് വിരാമമിട്ട് പ്രതിഭയുടെ മിന്നലാട്ടങ്ങള്‍നിറച്ച് പ്രസംഗമത്സരവേദി അവതരണ മികവുകൊണ്ട് ശ്രദ്ദേയമായി. കലോത്സവത്തിന് ഇന്ന് തിരശീല വീഴും.
ഇന്ന് നടക്കുന്ന സമാപന സമ്മേളനം പി തിലോത്തമന്‍ ഉദ്ഘാടനം നിര്‍വഹിക്കും വി.ഡി സതീശന്‍ എം.എല്‍.എ അധ്യക്ഷതവഹിക്കും. സിനിമാ താരങ്ങളായ സലിംകുമാര്‍, ടിനി ടോം തുടങ്ങിയവര്‍ പങ്കെടുക്കും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."