ഡി.വൈ.എസ്.പിയുടെ റിവോള്‍വര്‍ മോഷ്ടിച്ച കേസിലെ പ്രതികള്‍ 16 വര്‍ഷത്തിന് ശേഷം പിടിയില്‍
കരുനാഗപ്പള്ളി: ഡി.വൈ.എസ്.പി.യുടെ സര്‍വീസ് റിവോള്‍വര്‍ മോഷ്ടിച്ച കേസിലെ പ്രതികള്‍ പതിനാറ് വര്‍ഷത്തിന് ശേഷം പിടിയിലായി.
തിരുവനന്തപുരം പാല്‍ക്കുളങ്ങര സ്വദേശി ശ്യാം പ്രകാശ് (46), കന്യാകുമാരി അരുമന കുഴിച്ചല്‍ സ്വദേശി വിന്‍സന്റ്
(50) എന്നിവരാണ് പിടിയിലായത്.
പതിനാറ് വര്‍ഷങ്ങള്‍ക്കു മുന്‍പ് 2000 നവംബര്‍ ഏഴിനായിരുന്നു കേസിനാസ്പദമായ സംഭവം. കരുനാഗപ്പള്ളി ഡി.വൈ.എസ്.പി. ആയിരുന്ന രഘുവര്മ്മയുടെ റിവോള്‍വര്‍, അദ്ദേഹത്തിന്റെ പുതിയകാവിലുള്ള വാടക വീട്ടില്‍ നിന്നുമാണ് സംഘം മോഷ്ടിച്ചത്.
കൊല്ലം സിറ്റി പൊലിസ് കമ്മീഷണര്‍ പി.പ്രകാശ് രൂപീകരിച്ച പ്രത്യേക സംഘം ബാംഗ്ലൂരില്‍ നിന്നാണ് ഇവരെ പിടികൂടിയത്. കരുനാഗപ്പള്ളി സി.ഐ രാജപ്പന് റാവത്തര്‍, എസ്.ഐ അലക്സാണ്ടര്‍ തങ്കച്ചന്, ജൂനിസര് എസ്.ഐ ബജിത് ലാല്‍ അഡീ. എസ്.ഐ.രാജശേഖരന്, എ.ആര്.സി.പി.ഒമാരായിരുന്ന തോമസ്, വിജയന്, സുമേഷ്, എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്.
കേസുമായി ബന്ധപ്പെട്ട് ചിലര്‍കൂടി പിടിയിലാകാനുണ്ടെന്ന് പൊലിസ് അറിയിച്ചു. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."