ആറ് വിദ്യാലയങ്ങളുമായി ഗ്രേറ്റ് ഇന്ത്യന്‍ സ്കൂള്‍; ആദ്യം കണ്ണൂരില്‍
കൊച്ചി: വിദ്യാഭ്യാസരംഗത്ത് രണ്ട് ദശാബ്ദത്തിലേറെ പ്രവര്‍ത്തി പരിചയമുള്ള ഗ്രേറ്റ് ഇന്ത്യന്‍ നോളജ് ഇനീഷ്യേറ്റിവ്സ് കേരളത്തില്‍ ആദ്യഘട്ടത്തില്‍ ആറ് സ്കൂളുകള്‍ ആരംഭിക്കും.
സംസ്ഥാനത്ത് ആദ്യസ്കൂളിന്റെ പ്രാഥമിക ക്യാംപസ് കണ്ണൂരില്‍ ഈമാസം ആരംഭിക്കുമെന്ന് സ്ഥാപകന്‍ സജിവ് മേനോന് അറിയിച്ചു.
കേന്ദ്രസര്‍ക്കാരിന്റെ സ്മാര്‍ട്സിറ്റി പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള കൊച്ചിക്ക് പുറമേ കണ്ണൂര്‍, തൃശൂര്‍, പാലക്കാട്, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ആദ്യഘട്ടത്തില്‍ ആരംഭിക്കുന്ന സ്കൂളുകള്‍ക്കായി 150 കോടി രൂപയാണ് മുതല്‍മുടക്ക് പ്രതീക്ഷിക്കുന്നത്. മൂല്യാധിഷ്ഠിതവും ശ്രേഷ്ഠവുമായ ആധുനിക വിദ്യാഭ്യാസ സംവിധാനത്തില്‍ ഊന്നിയുള്ള തികച്ചും സവിശേഷമായ അധ്യാപനരീതിക്ക് പ്രാധാന്യം നല്കുന്ന ഗ്രേറ്റ് ഇന്ത്യന്‍ സ്കൂള്‍ സംയോജിത സി.ബി.എസ്.ഇ പാഠ്യപദ്ധതിയാണ് പിന്തുടരുക.
കേരളത്തിലെ ഒന്‍പത് അമൃത്സിറ്റികളില് അഞ്ചെണ്ണത്തില്‍ ഗ്രേറ്റ് ഇന്ത്യന്‍ സ്കൂളും കൊച്ചിയില്‍ ഗ്രേറ്റ് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ സ്കൂളും സ്ഥാപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
ദേശീയതലത്തില്‍ അമൃത് സിറ്റികളില്‍ 100 ഗ്രേറ്റ് ഇന്ത്യന്‍ സ്കൂളുകളും തെരഞ്ഞെടുത്ത സ്മാര്‍ട് സിറ്റികളില്‍ 20 ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ സ്കൂളുകളും സ്ഥാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."