ട്രെയിനുകളില്‍ ക്യാപ്റ്റന്മാര് വരുന്നു
തിരുവനന്തപുരം: തിരഞ്ഞെടുത്ത ചില ട്രെയിനുകളില്‍ ദക്ഷിണ റെയില്‍വേ ഇന്നു മുതല്‍ ക്യാപ്റ്റന്മാരെ നിയമിക്കും. യാത്രക്കാരുടെ പരാതികള്‍ക്ക് പരിഹാരം കണ്ടെത്തുകയാണ് ഇവരുടെ പ്രധാന ചുമതല.
സീനിയര്‍ ട്രാവലിങ് ടിക്കറ്റ് ഇന്‍സ്പെക്ടര്‍മാരെയാണ് ക്യാപ്റ്റന്മാരായി നിയമിക്കുക. ട്രെയിനിലെ എല്ലാ ജീവനക്കാരുടെയും കണ്ട്രോള് ഓഫിസര്‍മാരുടെയും കൈവശം ക്യാപ്റ്റന്റെ മൊബൈല്‍ നമ്പര്‍ ഉണ്ടാകും.
പരാതികളുണ്ടായാല്‍ ഇവര്‍ പരസ്പരം ആശയവിനിമയം നടത്തി പരിഹാരം കാണും. ആദ്യഘട്ടത്തില്‍ മൂന്നു ട്രെയിനുകളിലാണിത് നടപ്പാക്കുക. തിരുവനന്തപുരം സെന്‍ട്രല്‍- ചെന്നൈ സെന്‍ട്രല്‍ മെയില്‍ (12624, 12623), തിരുവനന്തപുരം സെന്‍ട്രല്‍- ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ് (12696, 12695), മംഗളൂരു- ചെന്നൈ സെന്‍ട്രല്‍ മെയില്‍ (12602, 12601) എന്നിവയിലായിരിക്കും ക്യാപ്റ്റന്മാര് ഉണ്ടാവുക. ഇന്ന് ഉച്ചക്ക്ശേഷം 2.50ന് തിരുവനന്തപുരം സെന്‍ട്രലില്‍നിന്ന് പുറപ്പെടുന്ന തിരുവനന്തപുരം സെന്‍ട്രല്‍- ചെന്നൈ സെന്‍ട്രല്‍ മെയിലിലായിരിക്കും ആദ്യ ക്യാപ്റ്റന്‍ ഉണ്ടാവുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."