ധൈഷണിക കൂട്ടായ്മക്ക് കരുത്ത് പകരും: മുസ്ലിം യുവജന സംഘടനകള്‍
കോഴിക്കോട് : ധൈഷണിക കൂട്ടായ്മക്ക് കരുത്ത് പകരുന്നതിനും, സമുദായങ്ങള്‍ തമ്മിലും സമുദായത്തിനകത്തും സൗഹൃദം ശക്തിപ്പെടുത്തുന്നതിനും മുസ്ലിം യുവജന സംഘടനാ നേതാക്കളുടെ സംയുക്ത യോഗം തീരുമാനിച്ചു. മുസ്ലിം വിഷയങ്ങളില്‍ യോജിച്ച് പ്രവര്‍ത്തിക്കുവാനും സാമൂഹ്യ നന്മക്കും, മത സൗഹാര്‍ദത്തിനും മുസ്ലിം ചെറുപ്പക്കാരെ ദിശാബോധത്തോടെ നയിക്കാനും രാഷ്ട്ര നിര്‍മാണ പ്രക്രിയയില്‍ പങ്കാളികളാക്കാനും ഒന്നിച്ചു നില്ക്കും.
മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, ട്രഷറര്‍ എം.എ സമദ്, സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി ടി. അബ്ദുള്‍ മജീദ്, ഐ.എസ്.എം സംസ്ഥാന പ്രസിഡന്റ് ഡോ. എ.ഐ. അബ്ദുള്‍ മജീദ് സ്വലാഹി, ജനറല്‍ സെക്രട്ടറി ഡോ. ജാബിര്‍ അമാനി, എസ്.വൈ.എസ് (എ.പി വിഭാഗം) സംസ്ഥാന സെക്രട്ടറിമാരായ എം. മുഹമ്മദ് സാദിഖ്, എസ്. ഷറഫുദ്ദീന്, ഐ.എസ്.എം (വിസ്ഡം) സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സജ്ജാദ്, വൈസ് പ്രസിഡന്റ് ഡോ. സി.എം സാബിര്‍ നവാസ്, കെ.എം.വൈ.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി മുഹമ്മദ് തൗഫീഖ് മൗലവി, മുഹമ്മദ് സാജിദ് അലി ബദ്രി കുമ്മനം, മുഹമ്മദ് സഹല്‍ അലി ബദ്രി ഇടുക്കി, എം.എസ്.എസ് യൂത്ത് വിങ് സംസ്ഥാന പ്രസിഡന്റ് പി.വി താജുദ്ദീന്, ജനറല്‍ സെക്രട്ടറി കെ. ഫൈജാസ് ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."