ദേശീയപാത 85 ന്റെ വികസനത്തിന് 380 കോടിയുടെ ഭരണാനുമതി
അടിമാലി : ദേശീയപാത 85 ന്റെ വികസനത്തിന്റെ ഭാഗമായി 380.76 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ജോയിസ് ജോര്‍ജ്ജ് എം.പി. അറിയിച്ചു. മൂന്നാര്‍ മുതല്‍ ബോഡിമെട്ട് വരെയുള്ള 41 കിലോ മീറ്റര്‍ ദൂരത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് ഈ തുക അനുവദിച്ചിരിക്കുന്നത്.
വ്യാഴാഴ്ച്ച വൈകുനേരം 4ന് ഡല്‍ഹി ട്രാന്‍സ്പോര്‍ട്ട് ഭവനില്‍ ചേര്‍ന്ന ഹൈവേ മന്ത്രാലയത്തിന്റെ പ്രത്യേക യോഗത്തിലാണ് തുക അനുവദിച്ചുകൊണ്ടുള്ള തീരുമാനം ഉണ്ടായതതെന്ന് എം.പി പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റെ പുതിയ റോഡ് വികസന പദ്ധതി പ്രകാരമാണ് നിര്‍മ്മാണം നടക്കുക.ഈ പദ്ധതി പ്രകാരം നിര്‍മ്മാണത്തിന്റെ മുഴുവന്‍ ചുമതലയും കരാറുകാരനാണ്. എഞ്ചിനിയറെ നിയമിക്കുന്നതും കരാറുകാരന് തന്നെയാണ്.ഈ ദേശീയ പാതയില്‍ കല്ലാറില്‍ നടക്കുന്ന പാലത്തിന്റെ നിര്‍മ്മാണവും ഈ രീതിയിലാണ്.41 കിലോമീറ്റര്‍ റോഡിന്റെ സിവില്‍ ജോലികള്‍ക്കാണ് 298 കോടി രൂപ.
പൂപ്പാറയിലെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് മാറ്റം വരാത്ത രീതിയിലാണ് റോഡ് നിര്‍മ്മാണം. ഇതിനായി ഹാരിസന് കമ്പനിയുടെ ഭൂമി ഏറ്റെടുത്ത് പുപ്പാറയില് പഴയ പാലത്തിന് സമീപത്തായി പുതിയ പാലം നിര്‍മ്മിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."